ജർമ്മനിയിൽ ലോക്ക്ഡൗൺ കാലാവധി നീട്ടാൻ തീരുമാനമായി. ഏപ്രിൽ 18 വരെ നിയന്ത്രണങ്ങൾ കർശനമാക്കും

കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളോടെ ലോക്ക്ഡൗൺ കാലാവധി നീട്ടാൻ ജർമ്മൻ ഗവൺമെന്റ് തീരുമാനിച്ചു. ചാൻസിലറായ Angela Merkel ഉൾപ്പെടെ 16 state governor-മാരുടെ തീരുമാനമായിരുന്നു നിയന്ത്രണങ്ങൾ കുറച്ചു കോണ്ട് ലോക്ഡൗൺ പിൻവലിക്കുക എന്നുള്ളത്.

അതിന് ശേഷമാണ് നിരന്തരമായി കോവിഡ് കേസുകൾ കൂടാൻ തുടങ്ങിയത്. മാർച്ച് 28 വരെയാണ് നിലവിൽ പൂർണമായും ലോക്ഡൗൺ നിലനിൽക്കുന്നത്. അത് ഏപ്രിൽ 18 വരെ നീട്ടാനാണ് പുതിയ തീരുമാനം. വാക്സിനേഷൻ പ്രവർത്തനങ്ങളും കൂടുതൽ ഊർജിതമാക്കാനും അവർ ലക്ഷ്യമിടുന്നു.

ക്വാറന്റൈൻ നിയമങ്ങളും യാത്ര വിലക്കുകളും എല്ലാം നിലവിലുണ്ടെങ്കിലും കേസുകളിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നില്ല.

Share this news

Leave a Reply

%d bloggers like this: