കോവിഡ് വാക്സിനേഷൻ എടുത്താൽ യൂറോപ്യൻ യൂണിയൻ മുഴുവൻ യാത്ര ചെയ്യാനുള്ള ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് പദ്ധതിയുമായി യൂറോപ്യൻ യൂണിയൻ

ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് എന്ന ആശയം യൂറോപ്യൻ യൂണിയന്റെ പരിഗണനയിലാണ്. യൂറോപ്യൻ പാർലമെന്റും യൂണിയനിൽ അംഗങ്ങളായ രാജ്യങ്ങളും സമ്മതം മൂളിയാൽ മാത്രമേ ഇത് നിലവിൽ വരികയുള്ളു.

ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റ് എന്ന രേഖ ഒരു തെളിവ് കൂടിയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും, നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് കിട്ടിയവർക്കും, കോവിഡിൽ നിന്ന് മുക്തി നേടിയവർക്കും അതിന്റെ രേഖകളോടെ അപേക്ഷിച്ചാൽ ഗ്രീൻ സർട്ടിഫിക്കറ്റ് ലഭിക്കും. പിന്നീട് ഗ്രീൻ സർട്ടിഫിക്കറ്റ് മാത്രം രേഖയായി കാണിച്ചാൽ മതി.

യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്കും, അവിടെ താമസിക്കുന്നവർക്കും കുടുംബത്തിനും മാത്രമേ ഇത് ലഭിക്കുകയുള്ളു. യൂറോപ്യൻ യൂണിയനിലെ പൗരന്മാരല്ലാത്ത നിയമപരമായി അവിടെ താമസിക്കുന്നവർക്കും ഗ്രീൻ സർട്ടിഫിക്കറ്റ് ലഭ്യമാകും. ഈ സർട്ടിഫിക്കറ്റ് കൈയ്യിലുണ്ടെങ്കിൽ പരിശോധനയോ ക്വാറന്റൈനോ ഒന്നും ആവശ്യമില്ല.

നിങ്ങളുടെ കൈവശമുള്ള സ്മാർട്ട്ഫോണിലോ പേപ്പറിലോ ഇവ കൊണ്ട് നടക്കാം. സർട്ടിഫിക്കറ്റിലെ QR code scan ചെയ്താൽ അവശ്യ വിവരങ്ങളെല്ലാം ലഭിക്കും. ഈ സേവനം കോവിഡ് മഹാമാരിയെ മുൻനിർത്തി ആവിഷ്കരിച്ചിരിക്കുന്നതാണ്. WHO ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള medical emergency എന്നു പിൻവലിക്കുന്നോ അന്ന് മുതൽ ഈ സേവനവും ലഭ്യമാകില്ല. ഇതു പോലെ ഭാവിയിൽ മറ്റൊരു മഹാമാരി വന്നാൽ ഇത് പുനരാരംഭിച്ചേക്കാം. സർട്ടിഫിക്കറ്റ് നമുക്ക് സൗജന്യമായി ലഭിക്കുന്നതാണ്.

ഡിജിറ്റൽ ഗ്രീൻ സർട്ടിഫിക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ https://bit.ly/3eSEE5L ക്ലിക്ക് ചെയ്യുക.

Share this news

Leave a Reply

%d bloggers like this: