റോയൽ കനാലിന്റെ തീരം ചേർന്ന് 130 കിലോമീറ്റർ ഗ്രീൻവേയ്ക്ക് തുടക്കമായി

Kildare-ലെ Maynooth മുതൽ Longford-ലെ Clondra വരെ നീളുന്ന Royal Canal-നോട് ചേർന്നു കിടക്കുന്ന ഗ്രീൻവേ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും ഈ ഗ്രീൻവേ Kildare, Meath, Westmath, Longford എന്നീ കൗണ്ടികളിലൂടെ കടന്നു പോകുന്നു. 130 കിലോമീറ്ററാണ് ആകെ നീളം. €12 മില്യനാണ് ഈ പദ്ധതിയ്ക്കായി ആകെ ചിലവിട്ടത്.

1960-ൽ അടച്ചിട്ട ഈ പ്രദേശം 2010-ലാണ് വീണ്ടും തുറന്നത്. ഗ്രീൻവേ കൂടെ പൂർത്തിയായതോടെ ബോട്ടിങ്ങ്, സൈക്ലിംഗ് എന്നിവയും ജനങ്ങൾക്ക് ലഭ്യമാകും.

1817 മുതലുള്ള കനാലിന് 200 വർഷത്തിലധികം പഴക്കമുണ്ട്. റോഡ്, റെയിൽ ഗതാഗതങ്ങൾ വന്നതൊടെ കനാൽ ഉപയോഗ ശൂന്യമായി. പിന്നീട് കനാൽ അടച്ചിടുകയും ചെയ്തു. പല പട്ടണങ്ങളിൽ നിന്നും ഗ്രീൻവേയിലേക്ക് വഴികളുമുണ്ട്. നാട്ടിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കോവിഡ് കാലത്ത് കഷ്ടതകൾ നേരിട്ട ടൂറിസം മേഖലയ്ക്കും കച്ചവടക്കാർക്കും ഈ പദ്ധതിയിലൂടെ പുതുജീവൻ നൽകുന്നു.

അയർലൻഡ് വാട്ടർവേയ്സ്, Kildare, Longford, Meath, Westmeath എന്നിവിടങ്ങളിലെ അധികൃതർ, ഗതാഗത വകുപ്പ്, Transport Infrastructure Ireland എന്നിവർ ചേർന്നാണ് ഗ്രീൻവേ നിർമ്മാണം നടത്തിയത്.

Share this news

Leave a Reply

%d bloggers like this: