അയർലൻഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കോർക്കിൽ. പ്ലാനിംഗ് പെർമിഷൻ അനുവദിച്ച് An Bord Pleanala

അയർലൻഡിലെ ഏറ്റവും ഉയർന്ന കെട്ടിടം കോർക്കിൽ പണിയാൻ തീരുമാനമായി. An Bord Pleanala പ്ലാനിംഗ് പെർമിഷൻ അനുവദിച്ചു. 23-ഓളം നിബന്ധനകളുടെ പുറത്താണ് €140 മില്യൺ ചിലവ് വരുന്ന കെട്ടിടം പണിയാൻ അനുമതി നൽകിയത്. കോർക്ക് സിറ്റി കൗൺസിൽ നൽകിയ അനുമതിയും ഐറിഷ് ജോർജിയൻ സൊസൈറ്റി ഉൾപ്പെടെ പല പാർട്ടികളുടെയും ആവശ്യപ്രകാരമാണ് പണിയാനുള്ള അനുമതി നൽകിയത്.

ന്യൂ യോർക്ക് ആസ്ഥാനമായിട്ടുള്ള Tower Holdings-ന്റെ ആശയത്തിൽ 34 നിലയുള്ള ഹോട്ടൽ ടവർ, പൂർണ്ണമായും ഫർണിഷ് ചെയ്തിട്ടുള്ള സ്യൂട്ടുകൾ, ഓഫീസുകൾ തുടങ്ങി എല്ലാ മേഖലകളിലും അത്യാവശ്യമായും വേണ്ടതൊക്കെയും ചേർത്താണ് പ്ലാൻ തയ്യാറാക്കിയത്. പണിയാനുള്ള അനുമതിയോടോപ്പം കോർക്കിനെ ഡബ്ലിന് തുല്യമായ ഒരു പ്രദേശമായി വികസിപ്പിക്കുക തുടങ്ങി പല കാര്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. സംരക്ഷിച്ച് വെച്ചിട്ടുള്ള റെവന്യൂ ബിൽഡിംഗ് അല്പം പൊളിച്ചു മാറ്റിയാൽ മാത്രമേ പുതിയ കെട്ടിടം പണിയാനാകൂയുള്ളു.

പണി തുടങ്ങുവാനുള്ള തീയതി ഇനിയും തീരുമാനമായിട്ടില്ല. ബോർഡിന്റെ തീരുമാനം നന്നായി പഠിച്ചതിന് ശേഷമേ പണി തുടങ്ങുന്നതിനെ പറ്റി ആലോചിക്കുകയുള്ളു എന്ന് Tower Holdings-ന്റെ അയർലൻഡിലെ Director of Operations Conor Lee പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: