അയർലണ്ടിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു; ഏപ്രിൽ 12 മുതൽ കൗണ്ടിക്കകത്തു യാത്ര ചെയ്യാം; കായികമേഖല, മൃഗശാല, മ്യൂസിയങ്ങൾ തുറക്കും

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഏപ്രില്‍ 12 മുതല്‍ ഘട്ടം ഘട്ടമായാണ് ഇളവുകള്‍ ആരംഭിക്കുക. പ്രധാന ഇളവുകള്‍ ചുവടെ:

ഏപ്രില്‍ 12:
എക്‌സര്‍സൈസിനായി അനുവദിച്ചിട്ടുള്ള 5 കി.മീ പരിധി, കൗണ്ടിക്കകത്ത് എവിടെയും യാത്ര ചെയ്യാം എന്നാക്കി മാറ്റും. നിങ്ങള്‍ കൗണ്ടികളുടെ അതിര്‍ത്തിയിലാണ് താമസമെങ്കില്‍, സ്വന്തം കൗണ്ടി വിട്ട് 20 കി.മീ വരെ യാത്ര ചെയ്യാം.

പൂര്‍ണ്ണമായും വാക്‌സിനേറ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ക്ക് വീടുകള്‍ക്കുള്ളില്‍ ഒത്തുചേരാം. രണ്ട് വീട്ടുകാര്‍ക്ക് പുറത്ത് ഒത്തുചേരാം.

എല്ലാ കുട്ടികളും തിരികെ സ്‌കൂളുകളിലെത്തും. Childcare facility-കളും പ്രവര്‍ത്തനമാരംഭിക്കും.

നിര്‍മ്മാണ മേഖല ഭാഗികമായി തുറക്കും. 5,000 തൊഴിലാളികള്‍ ജോലിസ്ഥലത്ത് തിരികെയെത്തും.

ഏപ്രില്‍ 19:
Elite athletics, GAA എന്നിവയ്ക്ക് അനുമതി. National Gaelic Games Leagues ആരംഭിക്കും. അണ്ടര്‍ 20, പ്രായപൂര്‍ത്തായാകാത്തവര്‍ എന്നിവരുടെ കായികപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ അനുമതിയില്ല.

Sport Ireland അനുമതി നല്‍കുന്ന ഏതാനും കായിക ഇനങ്ങളുടെ ട്രെയിനിങ് പുനരാരംഭിക്കും.

ഏപ്രില്‍ 26:
ടെന്നിസ്, ഗോള്‍ഫ് അടക്കമുള്ളവയുടെ ട്രെയിനിങ് അനുവദിക്കും. അണ്ടര്‍ 18 ട്രെയിനിങ്ങിനും അനുമതി.

മൃഗശാലകള്‍, പൈതൃകകേന്ദ്രങ്ങള്‍ എന്നിവ തുറക്കും.

സംസ്‌കാരച്ചടങ്ങുകളില്‍ 25 പേര്‍ക്ക് വരെ പങ്കെടുക്കാം. മുമ്പ് ഇത് 10 ആയിരുന്നു.

മെയ് 4:
മ്യൂസിയം, ഗാലറികള്‍ എന്നിവ തുറക്കും.

ഹെയര്‍ഡ്രസിങ്, റീട്ടെയില്‍, click and colletc, നിര്‍മ്മാണ മേഖല എന്നിവ ഘട്ടം ഘട്ടമായി മെയ് മാസത്തില്‍ തുറക്കും. മതാചാര പ്രവര്‍ത്തനങ്ങള്‍ക്കും മെയ് മാസത്തോടെ ആനുകൂല്യം ലഭിച്ചേക്കും.

രാജ്യത്ത് ഇതുവരെ 800,000 ഡോസ് വാക്‌സിനുകള്‍ നല്‍കാന്‍ സാധിച്ചതായി ഇളവുകള്‍ പ്രഖ്യാപിക്കവേ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. ഏപ്രില്‍ പകുതിയോടെ 70 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മെയ് പകുതിയോടെ രണ്ടാം ഡോസും നല്‍കും. ‘ദുര്‍ഘടമായ യാത്രയുടെ അവസാന പാദത്തിലാണ് നമ്മള്‍’ എന്നാണ് ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: