ഇന്തോ-ഐറിഷ് പ്രോജക്ട് ‘ഡെത്ത് ഓഫ് എ നാച്ചുറലിസ്റ്റ്’ കേരളത്തിലും അയർലണ്ടിലുമായി ഒരുങ്ങുന്നു

പ്രശസ്ത ഐറിഷ് കവിയും നൊബേൽ സമ്മാനജേതാവുമായ ഷേമസ് ഹീനിയുടെ വിശ്വവിഖ്യാതമായ കവിത ആധാരമാക്കി ‘ഡെത്ത് ഓഫ് എ നാച്ചുറലിസ്റ്റ്’ എന്ന ഡോക്യുപോയം ഇന്ത്യയിലും, അയർലണ്ടിലുമായി ചിത്രീകരിക്കുന്നു.ഇതിന്റെ ആദ്യ ഘട്ടം കേരളത്തിൽ പൂർത്തീകരിച്ചു.

നിഷ്‌കളങ്ക ബാല്യത്തിന്റെ കാഴ്ചകളാണ് പ്രധാനമായും കവിതയുടെ ഇതിവൃത്തം. ചുറ്റുമുള്ള പ്രകൃതിയെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചിരുന്ന ഒരു ബാലന്‍, വലുതാകുമ്പോള്‍ ആ നിഷ്‌കളങ്കത നഷ്ടമാകുന്ന അവസ്ഥ കവിത മികവോടെ ആവിഷ്‌കരിച്ചിരിക്കുന്നു. അത്തരത്തില്‍ ആഗോളസ്വീകാര്യതയുള്ള ഒരു സമകാലിക വിഷയം കൂടി ഈ കവിതയില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

പ്രസിദ്ധ ഇംഗ്ലീഷ്ഇന്ത്യൻ എഴുത്തുകാരനും കവിയുമായ ടി.പി.രാജീവന്റെയാണ് തിരക്കഥ. അയർലണ്ടിലെ ജി.പിയായ ഡോ.ജോർജ് ലെസ്ലി സംവിധാനം ചെയ്യുന്നു. ലോക പ്രശസ്ത സംഗീതജ്ഞൻ ഡോ.ശ്രീവത്സൻ ജെ മേനോനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. മനോജ് എ.കെ ക്യാമറയും, വിനീബ് കൃഷ്ണൻ എഡിറ്റിംഗും ചെയ്യുന്നു.

അയർലണ്ടിലെ  കലാകാരന്മാരും, സാങ്കേതിക വിദഗ്ധരും ഈ പ്രോജക്റ്റിന്റെ ഭാഗമാകുന്നു.

Share this news

Leave a Reply

%d bloggers like this: