അയർലണ്ടിൽ സഞ്ചാര പരിധി ഇനി കൗണ്ടിക്കകത്ത് മുഴുവൻ; എവിടെയൊക്കെ സഞ്ചരിക്കാമെന്ന് ഈ വെബ്സൈറ് കൃത്യമായി പറഞ്ഞു തരും

ഏപ്രില്‍ 12 മുതല്‍ അയര്‍ലണ്ടില്‍ വിവിധ മേഖലകളിലെ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഇളവ് ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 5 കി.മീ യാത്രാ പരിധി എന്നത് കൗണ്ടിക്കകത്ത് എവിടെയും യാത്ര ചെയ്യാം എന്നാക്കി മാറ്റിയിട്ടുണ്ട്. അതുപോലെ കൗണ്ടികളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മറ്റൊരു കൗണ്ടിയില്‍ 20 കി.മീ ചുറ്റളവിലും യാത്ര ചെയ്യാവുന്നതാണ്. ഈ പരിധികള്‍ കൃത്യമായി കാണിച്ചുതരുന്ന വെബ്‌സൈറ്റാണ് https://2kmfromhome.com.

വെക്‌സ്‌ഫോര്‍ഡ് സ്വദേശിയായ വെബ് ഡെവലപ്പര്‍ Dave Bolger ആണ് വെബ്‌സൈറ്റ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വെബ്‌സൈറ്റ് നോക്കി നിങ്ങള്‍ യാത്രാ പരിധി ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്താം. നേരത്തെ 5 കി.മീ പരിധി കാണിക്കുന്ന വെബ്‌സൈറ്റും Bolger നിര്‍മ്മിച്ചിരുന്നു. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫോണ്‍ ലൊക്കേഷന്‍ ഓണ്‍ ചെയ്താല്‍ നിങ്ങളുടെ യാത്രാപരിധി വെബ്‌സൈറ്റ് കൃത്യമായി കാണിച്ചുതരും.

Share this news

Leave a Reply

%d bloggers like this: