നോർത്ത് ഡബ്ലിനിൽ 250,000 യൂറോയ്ക്ക് താഴെയുള്ള മികച്ച 5 വീടുകൾ

കോവിഡ് ബാധയ്ക്കിടയിലും അയര്‍ലണ്ടില്‍ ഭവനവില നിര്‍ബാധം ഉയരുകയാണ്. വീടുകള്‍ക്ക് തീപിടിച്ച വിലയുള്ള ഡബ്ലിനില്‍ ശരാശരി 350,000 യൂറോ മുതല്‍ മേല്‍പോട്ടാണ് വീട് സ്വന്തമാക്കാന്‍ നല്‍കേണ്ടത്. എന്നാല്‍ ഒന്ന് വിശദമായി അന്വേഷിച്ചാല്‍ നോര്‍ത്ത് ഡബ്ലിന്‍ ഏരിയയില്‍ 250,000 യൂറോയ്ക്ക് താഴെ നല്ല വീടുകള്‍ ലഭ്യമാണ്. ഇതാ നോര്‍ത്ത് ഡബ്ലിനിലെ അത്തരം ഏതാനും വില കുറഞ്ഞതും, അതേസമയം സൗകര്യമുള്ളതുമായ വീടുകള്‍.

88 Bremore Castle, Balbriggan — €220,000

എന്‍ട്രന്‍സ് ഹാള്‍വേ, സിറ്റിങ് റൂം വിത്ത് ഓപ്പണ്‍ ഫയര്‍. കിച്ചണ്‍, ഡൈനിങ് റൂം, 3 ബെഡ്‌റൂം, ഫാമിലി ബാത്ത്‌റൂം എന്നീ സൗകര്യങ്ങളുള്ള ഈ വീട് Dublin-Meath അതിര്‍ത്തിയിലെ Balbriggan-ലാണ്. വലിയൊരു ഗാര്‍ഡനും വീടിന് പുറകിലുണ്ട്. M1 മോട്ടോര്‍വേ, ഷോപ്പിങ് സെന്ററുകള്‍, ബീച്ചുകള്‍ എന്നിവ സമീപം തന്നെയാണ് എന്ന സൗകര്യവുമുണ്ട്.

15 Gleann Ribh, Lusk — €240,000

വിശാലമായ ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഹാള്‍വേ, മാസ്റ്റര്‍ ബെഡ്‌റൂം, ബാല്‍ക്കണി, സ്യൂട്ട് റൂം, രണ്ട് ഡബിള്‍ ബെഡ്‌റൂമുകള്‍, കിച്ചണ്‍, ഡൈനിങ് റൂം, ലിവിങ് റൂം, മെയിന്‍ ബാത്ത്‌റൂം എന്നീ സൗകര്യങ്ങളുണ്ട്. എയര്‍പോര്‍ട്ട്, M1, സിറ്റി സെന്റര്‍ എന്നിവയുടെ സമീപപ്രദേശമാണിത്.

103 Newhaven Bay, Balbriggan — €210,000

ഈ 3 ബെഡ്‌റൂം സെമി ഡിറ്റാച്ചഡ് വീടിനോട് ചേര്‍ന്ന് ഒരു ഓഫ് സ്ട്രീറ്റ് പാര്‍ക്കിങ്ങും, ഗാര്‍ഡനും ഉണ്ട്. എന്‍ട്രന്‍സ് ഹാള്‍, ലിവിങ് റൂം, കിച്ചണ്‍, ഡൈനിങ് റൂം, ഗസ്റ്റ് WC, ബാത്ത്‌റൂം എന്നിവ മറ്റ് സൗകര്യങ്ങള്‍. സ്‌കൂള്‍, കടകള്‍, റസ്റ്ററന്റുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് എന്നിവ അടുത്ത് തന്നെയാണ്.

17 Chapel Farm Avenue, Lusk — €250,000

ഹാള്‍, 3 ബെഡ്‌റൂം, സിറ്റിങ് റൂം, കിച്ചണ്‍, ഡൈനിങ് റൂം, ഫാമിലി ബാത്ത്‌റൂം എന്നിവ അടങ്ങിയ ഈ വീട്ടില്‍ നിന്നും ജിം, ഷോപ്പിങ് സെന്ററുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലേയ്ക്ക് ഏതാനും കിലോമീറ്ററുകളുടെ ദൂരമേയുള്ളൂ. ഗാര്‍ഡന്‍ സൗകര്യവുമുണ്ട്.

6 Moylaragh Court, Balbriggan — €235,000

കമ്മ്യൂണല്‍ പാര്‍ക്കിങ് സ്‌പോട്ട്, കോര്‍ട്ട്യാര്‍ഡ് എന്നിവയാണ് ഈ വീടിന്റെ പ്രധാന ആകര്‍ഷണം. ഹാള്‍, ഗസ്റ്റ് WC, ലിവിങ് റൂം, കിച്ചണ്‍, ഡൈനിങ് റൂം, സ്റ്റോര്‍ റൂം, 3 ബെഡ്‌റൂം, ഫാമിലി ബാത്ത്‌റൂം എന്നിവയാണ് സൗകര്യങ്ങള്‍. അകലെയല്ലാതെ തന്നെ ഷോപ്പിങ് സെന്ററുകളുമുണ്ട്.

Share this news

Leave a Reply

%d bloggers like this: