Finglas-ൽ 24-കാരിയെ കുത്തിക്കൊലപ്പെടുത്തി

നോര്‍ത്ത് ഡബ്ലിനില്‍ 24-കാരിയെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണിയോടെ Finglas-ലുള്ള Melville Drive-ലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചായിരുന്നു സംഭവം. 4 വയസുകാരനായ മകന്‍ നോക്കിനില്‍ക്കെയായിരുന്നു സ്ത്രീയെ ഒരാള്‍ കത്തിയുമായി ആക്രമിച്ചത്. അക്രമിക്ക് സ്ത്രീയെ പരിചയമുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇവിടെ നിന്നും രക്ഷപ്പെട്ടങ്കിലും പിന്നീട് ഗാര്‍ഡ ഇയാളെ അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും നിലവിളി ശബ്ദം കേട്ട അയല്‍ക്കാര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം സ്ത്രീക്ക് ചികിത്സ നല്‍കുകയും, Connolly Hospital-ലേയ്ക്ക് മാറ്റുകയും ചെയ്‌തെങ്കിലും, പിന്നീട് മരണപ്പെടുകയായിരുന്നു.

നല്ലൊരു വ്യക്തിയും അമ്മയുമായിരുന്നു കൊല്ലപ്പെട്ട സ്ത്രീയെന്ന് അയല്‍ക്കാര്‍ പറഞ്ഞു. കുടുംബത്തെ തനിക്ക് നല്ല പരിചയമുണ്ടെന്ന് Councillor Keith Connolly-യും പറഞ്ഞു. പ്രദേശവാസികള്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു ഇവരോട്.

സംഭവം നടന്ന അപ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡ ടെക്‌നിക്കല്‍ ബ്യൂറോ, ഫോറന്‍സിക് സംഘം എന്നിവര്‍ പരിശോധന നടത്തി. ഉച്ചയ്ക്ക് 1.30-നും 2.30-നും ഇടയ്ക്ക് Finglas-ലെ Melville Drive പ്രദേശത്ത് ഉണ്ടായിരുന്നവര്‍ ഗാര്‍ഡയെ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടയാളെ Finglas Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണ്.

Share this news

Leave a Reply

%d bloggers like this: