ലീവിങ് സെർട്ട്; പരീക്ഷയ്ക്ക് പകരം സംവിധാനം ആലോചിക്കുന്നതായി മന്ത്രി

കോവിഡിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലീവിങ് സെര്‍ട്ട് പരീക്ഷയ്ക്ക് പകരമായി മറ്റൊരു സംവിധാനം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി Norma Foley. അതേസമയം മുന്‍വര്‍ഷത്തെ പോലെ calculated grades ആവില്ല ഇതെന്നും, State Examinations Commission (SEC) തന്നെയാകും ഇതും നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സംവിധാനത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അവര്‍ വ്യക്തമാക്കി. പരീക്ഷയായി വേണ്ടവര്‍ക്ക് അതും, അല്ലാത്തവര്‍ക്ക് പുതിയ സംവിധാനവും തെരഞ്ഞെടുക്കാവുന്ന രീതിയിലാകും ഇത്തവണത്തെ ലീവിങ് സെര്‍ട്ട് എന്നാണ് കരുതപ്പെടുന്നത്. ജൂനിയര്‍ സെര്‍ട്ട് എത്തരത്തില്‍ നടത്താമെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഇത്തരമൊരു സംവിധാനം രൂപ്പപെടുത്തുന്നതിനായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍, രക്ഷിതാക്കള്‍, അദ്ധ്യാപകര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് അംഗങ്ങള്‍, SEC അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഒരു Advocacy Group രൂപീകരിച്ച്, ചര്‍ച്ചകള്‍ നടത്തിവരികയാണ്.

അതേസമയം മന്ത്രിയുടെ പുതിയ പ്രഖ്യാപനത്തെ Teachers’ Union of Ireland (TUI), Association of Secondary Teachers Ireland (ASTI) എന്നിവര്‍ സ്വാഗതം ചെയ്തു. നിലവില്‍ പരീക്ഷയായി തന്നെ നടത്താനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും, എന്നാല്‍ അത്യാശ്യ സന്ദര്‍ഭങ്ങളില്‍ പകരം മാര്‍ഗ്ഗം ആലോചിക്കാവുന്നതാണെന്നും ASTI വ്യക്തമാക്കി.

കോവിഡ് കാരണം ലീവിങ് സെര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നാല് മാസത്തോളമുള്ള നേരിട്ടുള്ള പഠനം നഷ്ടമായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: