Derry-യിൽ 61-കാരി കൊല്ലപ്പെട്ട സംഭവം; സ്ത്രീ അറസ്റ്റിൽ


Co Derry-യില്‍ 61-കാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റില്‍. വെള്ളിയാഴ്ചയാണ് Limavady-യിലെ വീട്ടില്‍ Ludmila Poletelova-യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ആക്രമണത്തെത്തുടര്‍ന്നായിരുന്നു മരണം.

തുടര്‍ന്ന് The Police Service of Northern Ireland (PSNI) നടത്തിയ അന്വേഷണത്തില്‍ 45 വയസ് പ്രായമുള്ള ഒരു സ്ത്രീയെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്ന് PSNI അറിയിച്ചു.

തുടരന്വേഷണത്തിന്റെ ഭാഗമായി Limavady-യിലെ രണ്ട് കെട്ടിടങ്ങള്‍ PSNI പരിശോധിച്ചുവരികയാണ്. ദാരുണമായാണ് Ludmila കൊല്ലപ്പെട്ടതെന്നും, ഇതിന് പിന്നിലുള്ളത് ആരായാലും തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും PSNI വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരമുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും PSNI അറിയിച്ചു. 101 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. 1073 of 23/4/21 ആണ് കേസ് റഫറന്‍സ് നമ്പര്‍.

Crime Stoppser number: 0800 555 111

Online: http://crimestoppers-uk.org എന്നിവയിലും ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: