ഓക്സിജനും വെന്റിലേറ്ററുകളുമടങ്ങുന്ന അയർലണ്ടിന്റെ സഹായം ഇന്ത്യയിലെത്തിച്ചേർന്നു

ഓക്‌സിജന്‍ അടക്കമുള്ള ചികിത്സാസാമഗ്രികളുമായി അയര്‍ലണ്ടില്‍ നിന്നും പുറപ്പെട്ട കാര്‍ഗോ വിമാനം ഇന്ത്യയിലെത്തിച്ചേര്‍ന്നു. 700 യൂണിറ്റ് ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍, 365 വെന്റിലേറ്ററുകള്‍ എന്നിവയടങ്ങുന്ന സഹായമാണ് പ്രതിസന്ധിയില്‍ കൈത്താങ്ങായി അയര്‍ലണ്ട് ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ചത്. സഹായം നല്‍കിയതില്‍ സുഹൃത്തായ അയര്‍ലണ്ടിനോട് ആഴത്തിലുള്ള നന്ദിയറിയിക്കുന്നതായി ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം ഫേസ്ബുക്കില്‍ കുറിച്ചു.

Share this news

Leave a Reply

%d bloggers like this: