ആശുപത്രിയിൽ വച്ച് കുഞ്ഞുങ്ങളെ പരസ്പരം മാറിപ്പോയി; അമ്മമാർ സത്യം തിരിച്ചറിയുന്നത് 38 വർഷങ്ങൾക്ക് ശേഷം

38 വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ മക്കള്‍ ആശുപത്രിയില്‍ നിന്നും മാറിപ്പോയതറിയാതെ രണ്ട് അമ്മമാര്‍. ഇരുവരും സ്വന്തം കുഞ്ഞാണെന്ന് കരുതി ഇക്കാലമത്രയും ഓമനിച്ച് വളര്‍ത്തിയത് മറ്റൊരാളുടെ കുഞ്ഞിനെ. റഷ്യയിലെ Vasilya Baimurzina, Valentina Baulina എന്നിവര്‍ക്കാണ് മക്കളായ Alyona, Gulsina എന്നവരെ പരസ്പരം മാറി വളര്‍ത്തേണ്ടി വന്നത്.

Kizilskoye-യിലെ ആശുപത്രിയില്‍ വച്ചാണ് ഇരുവരും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നത്. ടാഗുകള്‍ മാറ്റിയപ്പോള്‍ സ്റ്റാഫിന് കുഞ്ഞുങ്ങളെയും മാറിപ്പോകുകയായിരുന്നു.

Vasiliya വളര്‍ത്തിയത് Gulsina-യെയും, Valentina വളര്‍ത്തിയത് Alyona-യെയുമാണ്. മാതാപിതാക്കളുമായി ഒരു സാമ്യവുമില്ല കുട്ടികള്‍ക്ക് എന്ന് ഇരുവീട്ടുകാരും ചെറുപ്പത്തില്‍ തന്നെ മനസിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സംശയം മനസില്‍ കിടന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് DNA ടെസ്റ്റ് നടത്താന്‍ ഇരുവരും തീരുമാനിക്കുന്നത്. തുടര്‍ന്നാണ് കുട്ടികള്‍ മാറിപ്പോയ കാര്യം ഉറപ്പിക്കുന്നത്. റഷ്യയിലെ NTV-യിലെ പ്രശസ്ത ടിവി ഷോയിലൂടെയാണ് ടെസ്റ്റ് റിസല്‍ട്ട് പുറത്തുവിട്ടത്.

ഇരും കുടുംബങ്ങള്‍ക്കും വികാരാധീനമായിരുന്നു ഈ തിരിച്ചറിവ്. ശേഷം ഇരു കുടുംബങ്ങളും നല്ല സൗഹൃദം പുലര്‍ത്താന്‍ തീരുമാനമെടുത്തു.

ഇത്തരമൊരു അബദ്ധം തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതിന്റെ പേരില്‍ റഷ്യയിലെ ധനകാര്യ വകുപ്പിനോട് 96,589 പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് മാറിപ്പോയ മക്കളായ Alyona-യും Gulsina-യും.

സംഭവം പുറത്തറിഞ്ഞതോടെ ആശുപത്രിയിലെ നിലവിലെ മാനേജറായ Alla Vasilyeva, ഇരുവരെയും ക്ഷമാപണം അറിയിച്ചു. ഇത് സംഭവിക്കാന്‍ കാരണക്കാരായ സ്റ്റാഫ് ആരും തന്നെ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന കാര്യവും അറിയിച്ചു. അമ്മമാരുടെ മുമ്പില്‍ വച്ചാണ് കുട്ടികള്‍ക്ക് ടാഗ് ധരിപ്പിക്കുകയെന്നും, എങ്ങനെ മാറിപ്പോയി എന്ന് മനസിലാകുന്നില്ലെന്നും മാനേജര്‍ പറഞ്ഞു. ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുന്നിന് മുന്നോടിയായി ടാഗ് മാറ്റാറുമില്ല.

സാധാരണയായി ഇത്തരം കേസുകളില്‍ 96,000 പൗണ്ടാണ് നഷ്ടപരിഹാരം നല്‍കിവരുന്നത്. കേസ് വിചാരണ നടത്തിവരികയാണ്.

Share this news

Leave a Reply

%d bloggers like this: