സാമൂഹിക ക്ഷേമ വകുപ്പിന്റെ പേരിൽ തട്ടിപ്പ്‌ കോളുകൾ; കോൾ ലഭിച്ചവരിൽ മലയാളികളും; കരുതിയിരിക്കാൻ നിർദ്ദേശം

അയർലണ്ടിൽ സാമൂഹിക ക്ഷേമ വകുപ്പിന്റെ പേരിൽ തട്ടിപ്പ്. കോൾ ലഭിച്ചവരിൽ നിരവധി മലയാളികളും ഉണ്ട്‌. കഴിഞ്ഞ ദിവസം ഇത്തരത്തിൽ കോൾ ലഭിച്ചത്‌ Blanchardstown-ലെ മലയാളിയായ ജോസ്‌ ജോണിനാണ്. 083 എന്ന് ആരംഭിക്കുന്ന നമ്പറിൽ നിന്നും ഇത്തരം ഒരു automated കോൾ ലഭിക്കുകയും, PPS‌ നമ്പറിൽ തട്ടിപ്പ്‌ നടന്നതിനാൽ വ്യക്തി വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടുകയും ആണ് ചെയ്തത്‌. തുടർന്ന് അദ്ദേഹം സാമൂഹിക ക്ഷേമ വകുപ്പിൽ അറിയിക്കുകയും, ഇത്തരം കോളുകൾ വന്നാൽ വ്യക്തി വിവരങ്ങൾ ഒന്നും തന്നെ കൈമാറരുതെന്ന് വകുപ്പ്‌ അധികൃതർ അറിയിക്കുകയും ചെയ്തു.

ഏപ്രിൽ 1 മുതൽ 20 വരെ ഇത്തരം 163 കേസുകൾ റിപ്പോർട്ട്‌ ചെയ്തതായാണു ഗാർഡ പറയുന്നത്‌. ഒരു കാരണവശാലും ഇത്തരം കോളുകൾ ലഭിക്കുമ്പൊൾ വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും, ഗാർഡയെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: