അയർലണ്ടിൽ 35-59 പ്രായക്കാർക്ക് ജൂൺ മുതൽ കോവിഡ് വാക്സിൻ; 24-34 പ്രായക്കാർക്ക് ജൂലൈയിൽ എന്നും ആരോഗ്യ വകുപ്പ്

അയര്‍ലണ്ടില്‍ 35-59 പ്രായക്കാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ജൂണ്‍ മാസത്തില്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ്. 24-34 പ്രായക്കാര്‍ക്ക് ജൂലൈ മുതല്‍ മാത്രമേ വാക്‌സിന്‍ നല്‍കാനാകൂ എന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം ഇന്നുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ AstraZenica ഷിപ്‌മെന്റാണ് വെള്ളിയാഴ്ച രാജ്യത്ത് എത്തിയത്. 165,000 ഡോസ് AstraZenica വാക്‌സിന്‍ വെള്ളിയാഴ്ച എത്തി.

60 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ നല്‍കിവരുന്നത്. 50-ന് മേല്‍ പ്രായമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ അടുത്തയാഴ്ചയോടെ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി Stephen Donnelly പറഞ്ഞു. രാജ്യത്ത് നിലവില്‍ നല്‍കിവരുന്ന 4 വാക്‌സിനുകളും മികച്ച ഫലപ്രാപ്തിയുള്ളവയാണെന്നും RTE Radio-യില്‍ സംസാരിക്കവേ Donnelly പറഞ്ഞു.

അതേസമയം പാര്‍ശ്വഫലങ്ങള്‍ ഭയന്ന് AstraZenica വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്നവര്‍, വേറെ വാക്‌സിന്‍ ലഭിക്കാനായി ഏറെക്കാലം കാത്തിരിക്കേണ്ടി വരുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വര്ദകര്‍ പറഞ്ഞിരുന്നു. പക്ഷേ മിക്കവരും വാക്‌സിന്‍ എടുക്കാന്‍ തയ്യാറാവുന്നു എന്നാണ് Donnelly പറയുന്നത്. എങ്കിലും ജൂണ്‍ അവസാനത്തോടെ പ്രായപൂര്‍ത്തിയായ 82% പേര്‍ക്കും വാക്‌സിന്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ വിഷമകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: