നിയന്ത്രണങ്ങളിൽ ഇളവ്; അയർലണ്ടിൽ ഡ്രൈവിംഗ് പഠനം, ടെസ്റ്റ് എന്നിവ മെയ് 10 മുതൽ

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവു ചെയ്യുന്നതിന്റെ ഭാഗമായി മെയ് 10 മുതല്‍ ഡ്രൈവിങ് പഠനവും, ടെസ്റ്റുകളും ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കാന്‍ തീരുമാനം. അവശ്യ ജോലിക്കാര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന. നിയന്ത്രണങ്ങള്‍ കാരണം ആയിരക്കണക്കിന് അപേക്ഷകള്‍ കുമിഞ്ഞുകൂടിയിരിക്കുന്ന സാഹചര്യത്തില്‍ ഈ തീരുമാനം ആശ്വാസകരമാകും.

അവശ്യജോലിക്കാര്‍ കഴിഞ്ഞാല്‍ ടെസ്റ്റിനായി കാത്തിരിക്കുന്ന മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷ നല്‍കി ഏറെക്കാലമായി കാത്തിരിക്കുന്നവരെയാണ് ആദ്യം പരിഗണിക്കുക.

ഗതാഗത വകുപ്പ്, RSA, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാകും തീരുമാനം നടപ്പിലാക്കുകയെന്ന് വക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ മെയ് 10-ന് മുമ്പ് അറിയിക്കും.

Share this news

Leave a Reply

%d bloggers like this: