ശുദ്ധ ജലാശയങ്ങളിലെ microplastics; മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ ബാധിക്കുന്നത് വിശദീകരിച്ച് UCC ഗവേഷകർ

മനുഷ്യരടക്കമുള്ള ജീവജാലങ്ങളെ ഭാവിയില്‍ കാത്തിരിക്കുന്ന വലിയ ഭീഷണികളിലൊന്ന് ശുദ്ധജലത്തില്‍ കണ്ടുവരുന്ന microplastics ആണെന്ന മുന്നറിയിപ്പുമായി UCC ഗവേഷകര്‍. വളരെ ചെറിയ ഈ പ്ലാസ്റ്റിക് കഷണങ്ങള്‍ സസ്യങ്ങളും ജലജീവികളുമെല്ലാം ആഹാരത്തിനൊപ്പം അകത്താക്കുന്നുണ്ട്. കോശങ്ങള്‍ക്കകത്തേയ്ക്ക് പോലും പ്രവേശിക്കാന്‍ മാത്രം വലിപ്പം ഉള്ളവയാണ് ഈ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ഇവ ഉള്ളില്‍ച്ചെന്നാല്‍ ശരീരത്തിലെ വിവിധ ജീവല്‍ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. അതുപോലെ ഈ സസ്യങ്ങളെയും, ജലജീവികളെയുമെല്ലാം ആഹാരമാക്കുന്ന മനുഷ്യരടക്കമുള്ളവരിലേയ്ക്കും microplastics എത്തപ്പെടുന്നു. ഇത്തരത്തില്‍ food chain-നെ നേരിട്ട് ബാധിക്കുന്നതിനാല്‍ ആഗോളമായി ജീവന്റെ നിലനില്‍പ്പിനെ തന്നെ അപകടത്തിലാക്കുന്ന പ്രശ്‌നമാണിതെന്നും Environmental Protection Agency പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.

സമുദ്രത്തില്‍ ഇത്തരം microplastics നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ശുദ്ധജലത്തിലും ഇവയുടെ സാന്നിദ്ധ്യം അപകടകരമായ രീതിയിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠനം. ചെമ്മീന്‍ വര്‍ഗ്ഗത്തില്‍ പെട്ട Gammarus എന്ന മത്സ്യങ്ങള്‍ കഴിക്കുന്ന duckweed എന്ന സസ്യങ്ങളില്‍ microplastics ഉള്‍പ്പെട്ടിട്ടുള്ളതായും, അവ കഴിക്കുക വഴി മത്സ്യത്തിന്റെ ശരീരത്തില്‍ micorplastics എത്തുന്നതും ഗവേഷകര്‍ ഉദാഹരണമായി കാട്ടുന്നു.

വലിയ പ്ലാസ്റ്റിക് വസ്തുക്കള്‍ ചെറിയ കണികകളായി മാറുന്നതിന് മുമ്പ് വെള്ളത്തില്‍ നിന്നും പുറത്തെടുത്ത് സംസ്‌കരിക്കുക എന്നതാണ് ഇതിന് പരിഹാരമായി പ്രൊഫസര്‍ Marcel Jansen നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നത്. ആധുനിക ലോകത്ത് ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് പ്ലാസ്റ്റിക്, പക്ഷേ അവ പരിസ്ഥിതി മലിനീകരണത്തിന് വലിയ രീതിയില്‍ കാരണമാകുന്നുവെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

Duckweed പോലുള്ള ശുദ്ധജല സസ്യങ്ങളുടെ കൂട്ടത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ കെട്ടിക്കിടക്കും. പതിയെ അവയെ സസ്യങ്ങള്‍ വലിച്ചെടുക്കും. അതുവഴി ഈ സസ്യങ്ങളെ ഭക്ഷണമാക്കുന്ന മത്സ്യങ്ങളിലേയ്ക്കും പ്ലാസ്റ്റിക് എത്തും. Gammarus പോലുള്ള മത്സ്യങ്ങളുടെ ഉള്ളില്‍ microplastics എത്തിയാല്‍ വൈകാതെ തന്നെ അവ തീരെ ചെറിയ nanoplastics ആയി മാറുകയും, കോശങ്ങള്‍ക്കുള്ളില്‍ വരെ എത്തുകയും ചെയ്യും. ശരീരത്തിലെ സാധാരണ ജീവല്‍ പ്രവര്‍ത്തനത്തെയാകെ താളം തെറ്റിക്കാന്‍ ഇതിന് സാധിക്കും. ഇത്തരം വളരെ ചെറിയ പ്ലാസ്റ്റിക് കണികകള്‍ ശരീരത്തിലെത്തപ്പെട്ടാല്‍ പിന്നെ പുറത്തെടുക്കുക അസാധ്യമാണ്- ഗവേഷണസംഘത്തിലെ Dr Alicia Mateos-Cárdenas വ്യക്തമാക്കുന്നു.

പരിസരത്ത്, പ്രത്യേകിച്ച് ജലാശയങ്ങളില്‍ പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഒഴിവാക്കാനും, നിലവില്‍ ജലാശങ്ങളിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ നീക്കം ചെയ്യാനും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അഭ്യര്‍ത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: