കവിതകൾ; ദയാൻ

ബാക്കിയാവുന്നതെന്താണ്?

മരിച്ചുകഴിഞ്ഞാൽ പയ്യാമ്പലത്
പ്രഭുക്കന്മാരുടെ അടുത്തായി ഉറങ്ങണം .
തേർഡ് എസി നിന്നും
ജനറൽ കമ്പാർട്മെന്റിലേക്ക് നോക്കുന്ന സുഖം .

തേർഡ് എസി ടിക്കറ്റ് കിട്ടാതെ
വരാന്തയിൽ നിൽകുമ്പോൾ
ഡോറിന്റെ ഇടയിലൂടെ നുഴഞ്ഞിറങ്ങുന്ന തണുപ്
ഒരു കഥ സൂചിപ്പിച്ചു .

ആൾക്കാർ യാത്ര റിസേർവ് ചെയ്തുത്രെ.
ഇനി നിക്കണം
ഈ തണുപ് ഉടലിൽ പരക്കാൻ .

ടീട്ടി( കാലൻ ) ഇടക്ക് ആക്രോശിച്ചു
എവിടെ ഒഴിവില്ലെന്നു പറഞ്ഞു
അടുത്ത സ്റ്റേഷൻ ആവട്ടെ
അപ്പൊ ശെരി ആക്കിത്തരാം എന്ന്

അപ്പോത്തെക്കും ട്രെയിൻ കണ്ണൂർ എത്തി
ആരൊക്കെയോ ചേർന്ന് ഓട്ടോ പിടിച്ചു തന്നു
പയ്യാമ്പലത്തെത്തി .
ഉച്ചയോടെ ഡോറിന്റെ ഇടയിലൂടെ വന്ന തണുപ്
കൈവിരൽ നനച്ചു .

ഒരു വലിയ ഉടൽ
കത്താതെ ബാക്കിയാകുന്ന
രണ്ടെല്ലിൻ കഷണങ്ങൾ
ഒരിക്കലും കൂട്ടിയോജിപ്പിക്കൻ പറ്റാത്തവിധം
കരിഞ്ഞു കിടക്കുന്നു .



ഉറപ്പുകൾ

മുന്നേ പറഞ്ഞിടാം ചില വാക്കുകൾ
എന്നെങ്കിലും എന്റെ കൈപിടിക്കുന്നവളെ ….

നീ കയ്യിൽ ഒരു മഴു കരുതണം
അതെന്നും മൂർച്ചകൂട്ടി വയ്ക്കണം
നിന്റെ ശരികളെ മറയ്ക്കുന്ന
ശൂന്യ ശിഖിരമായ് ഞാൻ വളർന്നാൽ
കടക്കൽ ആഴത്തിലിറക്കണം
വെളിച്ചം മറച്ചു പിടിക്കാനുള്ളതല്ല .

നീ ഹൃദയത്തിൽ ഒരു തീ സൂക്ഷിക്കണം
സ്വപ്ങ്ങളിൽ എന്റെ കരിനിഴൽ പുരണ്ടാൽ
നീ ഒരു തീപ്പന്തമാവണം
സ്വപനങ്ങൾ അപേക്ഷികമല്ല.

നിന്റെ കണ്ണുനീരിനു ചൂടുണ്ടാകണം
അതെന്നെ പൊള്ളിച്ചു കൊണ്ടിരിക്കണം
പൊള്ളേൽകാതെ നോക്കാൻ എനിക്ക് കാഴിയുന്ന
കാലം വരെ .

എന്റെ ജഡത്തോടൊപ്പം
നിന്നെ ചുട്ടു കൊല്ലാൻ എനിക്ക് വയ്യ
ഞാൻ നിശബ്‌ദം കിടക്കുമ്പോൾ
ഒരു തുള്ളി കണ്ണുനീർ പൊഴിക്കരുത്
നഷ്ടങ്ങൾ ആദ്യമല്ലെന്നോർക്കണം
ഞാൻ ഒരു നഷ്ടമായിരുന്നില്ലെന്നും
പുതിയ കരം പിടിക്കാൻ
നീ അറിവുള്ളവളായിരിക്കണം .

പകരം ……

നിന്റെ ഉള്ളിലെ സ്നേഹം കൊതിക്കുന്ന
സ്ത്രീയെ മാത്രം എനിക്ക് തരിക .

Share this news

Leave a Reply

%d bloggers like this: