പാക്കിസ്ഥാനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 37 മരണം; 50-ലേറെ പേർക്ക് പരിക്ക്

പാക്കിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 37 മരണം. 50-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ സിന്ധ് പ്രവിശ്യയിലെ Daharki പ്രദേശത്താണ് ഒരു എക്‌സ്പ്രസ് ട്രെയിന്‍ മറ്റൊരു എക്‌സ്പ്രസ് ട്രെയിനുമായി കൂട്ടിയിടിച്ചത്. പലരും ഇപ്പോഴും ട്രെയിനുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ലഹോറില്‍ നിന്ന് കറാച്ചിയിലേയ്ക്ക് പോകുകയായിരുന്ന സര്‍ സയിദ് എക്‌സ്പ്രസ്, കറാച്ചിയില്‍ നിന്നും സര്‍ഗോധയിലേയ്ക്ക് പോകുകയായിരുന്ന മില്ലത് എക്‌സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയ മില്ലത് എക്‌സപ്രസിലേയ്ക്ക് എതിര്‍ദിശയില്‍ നിന്നു വന്ന എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ട് ട്രെയിനുകളിലുമായി 1,100-ഓളം യാത്രക്കാരുണ്ടായിരുന്നു.

സംഭവത്തില്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പറഞ്ഞ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: