തങ്ങളുടെ കൈവശമുള്ള Bank of Ireland ഓഹരികൾ വിൽക്കാനൊരുങ്ങി സർക്കാർ

സര്‍ക്കാരിന്റെ കൈവശമുള്ള Bank of Ireland-ന്റെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ Bank of Ireland-ന്റെ 13.9% ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. അടുത്ത ആറ് മാസത്തിനിടെ ഇവയിലെ ഒരു ഭാഗം വിറ്റൊഴിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

അതേസമയം എത്ര ഓഹരികള്‍ വില്‍ക്കും എന്നത് വിപണിയിലെ സാഹചര്യം നോക്കി തീരുമാനിക്കുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കി. രാജ്യത്തെ നികുതിയടയ്ക്കുന്ന പൗരന്മാരുടെ താല്‍പര്യം കൂടി കണക്കിലെടുക്കുന്നതിനാല്‍, നിശ്ചിത തുകയില്‍ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വില്‍ക്കില്ലെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു. വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ക്കായി Citigroup Global Markets-നെയാണ് ധനമന്ത്രി Paschal Donohoe ചുമതലപ്പെടുത്തിയിരിക്കുന്നത്. N.M. Rothschild & Co, William Fry എന്നിവരും വിദഗ്‌ദ്ധോപദേശം നല്‍കും.

Bank of Ireland-ന്റെ എല്ലാ ഓഹരികളും സര്‍ക്കാരില്‍ നിന്നും ഘട്ടം ഘട്ടമയായി വിറ്റൊഴിയുന്നതിന്റെ ഭാഗമായാണ് തീരുമാനം. നിലവില്‍ Bank of Ireland ഓഹരികള്‍ ലാഭത്തിലാണെന്ന് Donohoe പറഞ്ഞു. തീരുമാനത്തെ ബാങ്ക് CEO Francesca McDonagh-യും സ്വാഗതം ചെയ്തു.

Share this news

Leave a Reply

%d bloggers like this: