അയർലണ്ടിൽ ചെറുപ്പക്കാർക്കും AstraZenica വാക്സിൻ നൽകിയേക്കും; നീക്കം വാക്സിൻ സ്റ്റോക്ക് ഉള്ളതിനാലും, ഡെൽറ്റ വേരിയന്റ് ഭീഷണി ഉയർത്തുന്നതിനാലുമെന്ന് വരദ്കർ

അയര്‍ലണ്ടില്‍ കൊറോണ വൈറസിന്റെ ഡെല്‍റ്റ വേരിയന്റ് ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാര്‍ക്ക് AstraZenica വാക്‌സിന്‍ നല്‍കിയേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. നിലവില്‍ രാജ്യത്ത് 50 വയസില്‍ താഴെയുള്ളവര്‍ക്ക് AstraZenica നല്‍കരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ AstraZenica വാക്‌സിന്റെ ഡോസുകള്‍ കൂടുതലായി ലഭിക്കുമെന്നതിനാല്‍ ചെറുപ്പക്കാര്‍ക്ക് ഇത് നല്‍കുന്നതിന്റെ സാധ്യതകള്‍ National Immunisation Advisory Committee (NIAC)-യുമായി ചര്‍ച്ച ചെയ്യുമെന്ന് വരദ്കര്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസും ലഭിച്ചതിനാല്‍ AstraZenica വാക്‌സിന്‍ അധികം സ്‌റ്റോക്ക് ഉണ്ട്. കൂടുതല്‍ ഡോസ് വരുന്ന ആഴ്കളില്‍ എത്തുകയും ചെയ്യും. എന്നാല്‍ നെതര്‍ലണ്ട്‌സില്‍ നല്‍കും പോലെ 18 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും നല്‍കാന്‍ മാത്രം Johnson & Johnson വാക്‌സിന്‍ ഇവിടെ ഇല്ല. അതിനാല്‍ AstraZenica നല്‍കുന്നതിനെപ്പറ്റി ആലോചിക്കുകയാണ്. സ്‌റ്റോക്കുള്ള വാക്‌സിന്‍ ഉപയോഗിക്കാതിരിക്കുന്നത് ശരിയല്ലെന്നും വരദ്കര്‍ പറഞ്ഞു.

മറ്റ് വാക്‌സിനുകള്‍ക്കായി ഏറെക്കാലം കോത്തുനില്‍ക്കാതെ നിലവിലുള്ള AstraZenica വഴി ചെറുപ്പക്കാര്‍ക്കും കോവിഡില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സാധിക്കുമോയെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്ത് വരികയാണ്. NIAC-യുടെതാകും അന്തിമതീരുമാനം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എല്ലാ പ്രായക്കാര്‍ക്കും AstraZenica നല്‍കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: