12-17 പ്രായക്കാരായ കുട്ടികൾക്ക് Moderna വാക്സിൻ നൽകാൻ EMA അംഗീകാരം

12 മുതല്‍ 17 വരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് പ്രതിരോധ വാക്‌സിനായ Moderna ഉപയോഗിക്കാന്‍ The European Medicines Agency (EMA)-യുടെ അംഗീകാരം. നിലവില്‍ Spikevax jab എന്നാണ് Moderna അറിയപ്പെടുന്നത്.

അയര്‍ലണ്ട് അടക്കമുള്ള ഇയു രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കാരണം കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഏറെ ആശ്വാസമാണ് EMA-യുടെ പുതിയ നിര്‍ദ്ദേശം. EMA-യുടെ human medicines committee (CHMP) ആണ് കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്ന അതേ ഡോസ് തന്നെ 12-17 പ്രായത്തിലുള്ള കുട്ടികള്‍ക്കും നല്‍കാം.

Spikevax jab കുട്ടികളില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് 3,732 പേരില്‍ പഠനം നടത്തിയ ശേഷമാണ് EMA നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വാക്‌സിനെടുത്ത 2,163 കുട്ടികളില്‍ ആര്‍ക്കും കോവിഡ് ബാധിച്ചില്ലെന്നും, ഡമ്മി ഇന്‍ജക്ഷന്‍ നല്‍കിയ 1,073 കുട്ടികളില്‍ നാല് പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്നവര്‍ക്ക് കോവിഡില്‍ നിന്ന് ലഭിക്കുന്ന അതേ സുരക്ഷ വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കും. മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന അതേ പാര്‍ശ്വഫലങ്ങളാണ് കുത്തിവെപ്പ് സ്വീകരിക്കുന്ന കുട്ടികളിലും കണ്ടെത്തിയിരിക്കുന്നത്. കുത്തിവെപ്പെടുത്ത ഭാഗത്ത് തടിപ്പ് കാണുക, ക്ഷീണം, തലവേദന, മസില്‍ വേദന, ജോയിന്റ് വേദന, ലസികാ ഗ്രന്ഥികള്‍ (lymph nodes) തടിക്കുക, തണുപ്പ് അനുഭവപ്പെടുക, മനംപുരട്ടല്‍, ഛര്‍ദ്ദി, പനി എന്നിവയാണ് പൊതുവായ പാര്‍ശ്വഫലങ്ങള്‍.

കൂടുതല്‍ കുട്ടികളില്‍ പഠനങ്ങള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട myocarditis (inflammation of the heart muscle), pericarditis (inflammation of the membrane around the heart) പോലുള്ള പാര്‍ശ്വഫലങ്ങളുണ്ടോ എന്നും, എത്രത്തോളം സാധ്യതയുണ്ടെന്നും കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും EMA പറയുന്നു. എന്നാല്‍ ഈ വാക്‌സിന്‍ പൊതുവെ സുരക്ഷിതമാണ് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

Share this news

Leave a Reply

%d bloggers like this: