ഡബ്ലിനിൽ നിന്നും കാണാതായ 59-കാരനെ കണ്ടെത്താൻ സഹായിക്കാമോ?

ഡബ്ലിനില്‍ നിന്നും കാണാതായ 59-കാരനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. ജൂലൈ 22-നാണ് Desmond Kelly എന്ന 59-കാരനെ Crumlin പ്രദേശത്ത് നിന്നും കാണാതാകുന്നത്. ഇദ്ദേഹം സുരക്ഷിതനാണോ എന്ന കാര്യത്തില്‍ കുടുംബവും, ഗാര്‍ഡയും ആശങ്ക രേഖപ്പെടുത്തി.

ഏകദേശം 5 അടി 10 ഇഞ്ച് ഉയരം, മെലിഞ്ഞ ശരീരം, നരച്ച മുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയാണ് Kelly-യുടെ പ്രത്യേകതകള്‍. കാണാതാകുമ്പോള്‍ കാക്കി നിറത്തിലുള്ള ജാക്കറ്റും, ഡെനിം ജീന്‍സും, ബ്രൗണ്‍ ഷൂസും ധരിച്ചിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി ബന്ധപ്പെടുക:
Gardaí in Crumlin on 01 666 6200,
the Garda Confidential Line on 1800 666 111,
or any garda station.

Share this news

Leave a Reply

%d bloggers like this: