DDAC ചിത്രരചനാമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ അയർലണ്ട് മലയാളി മോഹൻലാൽ വേലായുധൻ ഇന്ത്യൻ അംബാസഡറിൽ നിന്നും അവാർഡ് സ്വീകരിച്ചു

The Dublin Desi Artists Collective (DDAC) നടത്തിയ ചിത്രരചനാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അയര്‍ലണ്ട് മലയാളിയായ മോഹന്‍ലാല്‍ വേലായുധന്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡറായ സന്ദീപ് കുമാറില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ഡബ്ലിനിലെ ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും, അവരുടെ കഴിവ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുമായി വിവിധ മേഖലകളിലായി സംഘടിപ്പിച്ച മത്സരത്തില്‍ ഇന്ത്യക്കാരായ നിരവധി കാലാകാരന്മാരും, കലാകാരികളും പങ്കെടുത്തിരുന്നു.

രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ പെയിന്റിങ്ങിനാണ് മോഹന്‍ലാലിന് ഒന്നാം സമ്മാനം ലഭിച്ചത്. കേരളത്തിലെ തൃശ്ശൂരിലുള്ള വാടാനപ്പള്ളിയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് കുടിയേറിയ അദ്ദേഹം, കഴിഞ്ഞ 14 വര്‍ഷമായി ഇവിടെ McDonalds-ല്‍ ജോലി ചെയ്തുവരികയാണ്. പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍, അക്രിലിക് പെയിന്റിങ്, വുഡ് കാര്‍വിങ്, ക്ലേ വര്‍ക്ക് എന്നിവയിലും അതിശയങ്ങള്‍ തീര്‍ക്കുന്നതില്‍ വിദ്ഗദ്ധനാണ് മോഹന്‍ലാല്‍.

Share this news

Leave a Reply

%d bloggers like this: