സെമിയിൽ കലക്കി കെല്ലി; ഐറിഷ് താരം കെല്ലി ഹാരിങ്‌ടൺ ഒളിമ്പിക്സ് ബോക്സിങ് ഫൈനലിൽ

അയര്‍ലണ്ടിന്റെ ബോക്‌സിങ് താരം കെല്ലി ഹാരിങ്ടണ്‍ ടോക്കിയോ ഒളിംപിക്‌സില്‍ വനിതാവിഭാഗം ലൈറ്റ് വെയ്റ്റ് (57-60 കിലോഗ്രാം) ഫൈനലില്‍. തായ്‌ലന്‍ഡിന്റെ സുഡാപ്പോണ്‍ സീസോന്‍ഡിയെ 3-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കെല്ലി ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തത്. തോറ്റാലും വെങ്കലം ഉറപ്പായിരുന്ന കെല്ലിക്ക് ഇതോടെ സ്വര്‍ണ്ണനേട്ടത്തിന് സാധ്യതയൊരുങ്ങി.

രണ്ടാം സെമിയില്‍ പോരാട്ടത്തില്‍ ബ്രസീലിന്റെ ബിയാട്രിസ് ഫെറേര- ഫിന്‍ലന്‍ഡിന്റെ മിറാ മര്‍ജൂത് യൊഹാന പോര്‍ട്ട്‌കോണന്‍ എന്നിവരില്‍ നിന്നുള്ള വിജയിയെ കെല്ലി ഫൈനലില്‍ നേരിടും.

പ്രീക്വാര്‍ട്ടറില്‍ ഇറ്റലി താരം റെബേക്ക നിക്കോളിയെയും, ക്വാര്‍ട്ടറില്‍ അല്‍ജീരിയയുടെ ഇമെയ്ന്‍ ഖലിഫിനെയും പരാജയപ്പെടുത്തിയാണ് ഡബ്ലിന്‍ സ്വദേശിയായ കെല്ലി ഹാരിങ്ടണ്‍ സെമിയില്‍ പ്രവേശിച്ചത്.

Share this news

Leave a Reply

%d bloggers like this: