അയർലണ്ടിൽ 1,314 പേർക്ക് കൂടി കോവിഡ്; ആകെ മരണം 5,044

അയര്‍ലണ്ടില്‍ കഴിഞ്ഞ ദിവസം 1,314 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍. നിലവില്‍ 187 രോഗികളാണ് ആശുപത്രികളില്‍ കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്. 30 പേര്‍ ഐസിയുവിലാണ്.

രാജ്യത്ത് ഇതുവരെ 5,044 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. HSE-ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തിന് ശേഷം ഇതുവരെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ലായിരുന്നു.

ഇനിയും വാക്‌സിനെടുക്കാത്തവര്‍ കഴിയുന്നത്ര വേഗം തന്നെ കുത്തിവെപ്പെടുക്കാനും, പ്രതിരോധം നേടാനും European Centre for Disease Prevention and Control, European Medicines Agency എന്നിവ പ്രസ്താവനയിറക്കിയതായി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടോണി ഹോലഹാന്‍ പറഞ്ഞു. അയര്‍ലണ്ടില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന ഡെല്‍റ്റ വകഭേദത്തിനടക്കമുള്ള ഏറ്റവും മികച്ച പ്രതിവിധി വാക്‌സിനേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തുപോകുന്നതും, മറ്റുള്ളവരുമായി ഇടപഴകുന്നതുമാണ് രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിപ്പിക്കുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

Share this news

Leave a Reply

%d bloggers like this: