കോവിഡ് ഭീഷണി: Laois-ലെ Electric Picnic festival-ന് ഇത്തവണ അനുമതി നിഷേധിച്ച് കൗണ്ടി കൗൺസിൽ

അയര്‍ലണ്ടില്‍ പതിവായി നടക്കാറുള്ള the Electric Picnic festival-ന് ഇത്തവണ അനുമതി നിഷേധിച്ച് Laois County Council. എല്ലാ വേനല്‍ക്കാലത്തും Laois-ലെ Stradbally-ല്‍ നടക്കാറുള്ള ഫെസ്റ്റിവലിന് കോവിഡ് ബാധയെത്തുടര്‍ന്ന് ഇത്തവണ ലൈസന്‍സ് നല്‍കില്ലെന്ന് കൗണ്‍സില്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

HSE-യില്‍ നിന്നും ലഭിച്ച ഏറ്റവും പുതിയ ആരോഗ്യമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നും കൗണ്‍സില്‍ വിശദീകരിച്ചു. ഇത്തരത്തിലുള്ള ആഘോപരിപാടികളില്‍ പരമാവധി 500 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്നാണ് നിലവിലെ സര്‍ക്കാര്‍ നിര്‍ദ്ദേശമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഫെസ്റ്റിവലില്‍ 70,000-ഓളം പേര്‍ പങ്കെടുത്തേക്കാമെന്നാണ് കണക്ക്.

Indoor dining അടക്കമുള്ള മേഖലകള്‍ തുറന്നെങ്കിലും ലൈവ് മ്യൂസിക് പോലുള്ള പൊതുപരിപാടികള്‍ക്ക് ഇപ്പോഴും അയര്‍ലണ്ടില്‍ അനുമതി നല്‍കിയിട്ടില്ല. പരീക്ഷണാര്‍ത്ഥം ചില പരിപാടികള്‍ സംഘടിപ്പിച്ചതൊഴിച്ചാല്‍ വലിയ പൊതുപരിപാടികളൊന്നും മാസങ്ങളായി നടന്നിട്ടുമില്ല. ആരാധനാലയങ്ങളിലെ ആള്‍ക്കൂട്ടത്തിനും നിയന്ത്രണമുണ്ട്. രാജ്യത്ത് ഈയിടെ കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം പടരുന്നത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ മേഖലകളില്‍ നിയന്ത്രണം ഇളവ് ചെയ്യാത്തത്.

നേരത്തെ ഭൂരിഭാഗം പേര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സെപ്റ്റംബര്‍ അവസാനത്തോടെ Electric Picnic festival നടത്താനായിരുന്നു സംഘാടകരുടെ തയ്യാറെടുപ്പ്. എന്നാല്‍ ഇത്തരമൊരു പരിപാടി നടത്തുന്നത് നിരുത്തരവാദപരമാണെന്ന് പ്രദേശത്തെ കൗണ്‍സിലര്‍മാരായ Paschal McEvoy, Aisling Moran എന്നിവര്‍ നിലപാട് സ്വീകരിച്ചിരുന്നു. ആഘോഷം അടുത്ത തവണത്തേയ്ക്ക് മാറ്റണമെന്നായിരുന്നു ആരോഗ്യസുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: