അയർലണ്ടിൽ മോർട്ട്ഗേജ് പലിശനിരക്കുകൾ വെട്ടിക്കുറച്ച് ICS Mortgages

കഴിഞ്ഞ 7 വര്‍ഷത്തോളമായി അയര്‍ലണ്ടിലെ മോര്‍ട്ട്‌ഗേജ് മേഖലയിലെ സാന്നിദ്ധ്യമായ ICS Mortgagse തങ്ങളുടെ പലിശ കുറച്ചു. എല്ലാ മോര്‍ട്ട്‌ഗേജുകളുടെയും ഫിക്‌സഡ്, വേരിയബിള്‍ പലിശ നിരക്കുകള്‍ 0.5% വരെ കുറച്ചതായാണ് കമ്പനി ഉടമകളായ Dilosk അറിയിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കള്‍ മറ്റ് കമ്പനികളിലേയ്‌ക്കോ ബാങ്കുകളിലേയ്‌ക്കോ മോര്‍ട്ട്‌ഗേജ് മാറ്റുന്നതിന് തടയിടാനും, പുതിയ മോര്‍ട്ട്‌ഗേജ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് നീക്കം.

Ulster Bank, KBC എന്നിവ ഐറിഷ് വിപണിയില്‍ നിന്നും പിന്‍വാങ്ങുന്ന സാഹചര്യം മുതലെടുത്ത്, രാജ്യത്തെ വന്‍കിട മോര്‍ട്ട്‌ഗേജ് ദായകരായ AIB, Bank of Ireland, Permanent TSB തുടങ്ങിയ സ്ഥാപനങ്ങള്‍ പലിശനിരക്ക് വെട്ടിക്കുറച്ചിരുന്നു. ഇതോടെ രാജ്യത്തെ മോര്‍ട്ട്‌ഗേജ് ബിസിനസ് രംഗത്ത് വാശിയേറുമെന്നാണ് കണക്കാക്കപ്പെടുന്നത്.

വീടിന്റെ വിലയുടെ 90% വരെ ലോണ്‍ വേണ്ടവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് 2.35% ഫിക്‌സഡ് റേറ്റ്, അഞ്ചു വര്‍ഷത്തേയ്ക്ക് 2.5% ഫിക്‌സഡ് റേറ്റ് എന്നിങ്ങനെയാണ് ICS-ന്റെ പുതുക്കിയ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍. 2.7% വേരിയബിള്‍ നിരക്കിലും ഇതേ ലോണ്‍ തുകയ്ക്ക് മോര്‍ട്ട്‌ഗേജ് ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: