Communions, confirmations എന്നിവ നടത്തുന്നത് സെപ്റ്റംബർ വരെ നീട്ടിവയ്ക്കണം: ഇടവകകളോട് ഡബ്ലിൻ ആർച്ച്ബിഷപ്

ഇടവകകള്‍ communions, confirmations എന്നിവ നടത്തുന്നത് സെപ്റ്റംബര്‍ വരെ നീട്ടിവയ്ക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച്ബിഷപ്പ് Dermot Farrell. നേരത്തെ സുരക്ഷിതമായ സാഹചര്യത്തില്‍, വളരെക്കുറവ് ആളുകളെ പങ്കെടുപ്പിച്ച് ഈ ചടങ്ങുകള്‍ നടത്താമെന്ന് കാട്ടി ആര്‍ച്ച്ബിഷപ്പ് ഇടവക വൈദികര്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ രാജ്യത്തെ ബാക്കിയെല്ലാ കോവിഡ് നിയന്ത്രണങ്ങളും സെപ്റ്റംബറോടെ എടുത്തുമാറ്റുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സൂചന നല്‍കിയതോടെയാണ് Farrell നിലപാട് തിരുത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ സഭ എപ്പോഴും പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ആരാധനാലയങ്ങളിലെ ഒത്തുകൂടലുകള്‍ അനുവദിക്കാത്തതില്‍ പല വൈദികരും സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ഇതിനിടെ മുന്‍ മന്ത്രി Katerine Zappone ഡബ്ലിനിലെ ഒരു ഹോട്ടലില്‍ വച്ച് 50-ഓളം പേരെ പങ്കെടുപ്പിച്ച് പാര്‍ട്ടി നടത്തിയതും വിവാദമായി. ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ അടക്കം പാര്‍ട്ടിയില്‍ പങ്കെടുക്കുകയും, പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവാദം മൂത്തതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.

Share this news

Leave a Reply

%d bloggers like this: