ഡബ്ള്യു.എം.സി OCI -redressal, Labour & Migration ഫോറം രൂപീകൃതമായി

കേരളത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികൾ തങ്ങളുടെ ബന്ധങ്ങൾ സൂക്ഷിക്കാനും വേരുകൾ അറ്റു പോകാതെ നിൽക്കാനും ആഗ്രഹിക്കുന്നവരാണ്. മികച്ച തൊഴിൽ അവസരങ്ങളും ജീവിത സാഹചര്യങ്ങളുമാണ് ഭൂരിപക്ഷം ആളുകളെയും കുടിയേറാൻ പ്രേരിപ്പിച്ചത്. എങ്കിലും ജന്മ നാടിൻറെ വികസനത്തിലുള്ള നിക്ഷേപങ്ങളും ദുരന്തങ്ങളിൽ കൈ താങ്ങാവുകയും ചെയ്ത പ്രവാസികളുടെ സേവനം വിലമതിക്കാൻ ആവാത്തതാണ്.

ഇരട്ട പൗരത്വത്തിന് തുല്യമാണ് എന്ന വാഗ്ദാനത്തിലാണ് പലരും വിദേശ പൗരത്വം സ്വീകരിച്ചു OCI – Overseas Indian Citizens ആയി മാറിയത്. എങ്കിലും അടുത്തിടെ സർക്കാരിന്റെ നയപരമായ മാറ്റങ്ങൾ ആ വാഗ്ദാനത്തിൽ നിന്നും ഉള്ള പിന്നോട്ട് പോക്കായി കരുതേണ്ടി വരുന്നു. തങ്ങളുടെ നാട്ടിലെ നിക്ഷേപങ്ങൾക്കും സ്വത്തുക്കൾക്കും കൂടുതൽ നികുതി കൊടുക്കേണ്ടതുൾപ്പെടെ പുതിയ നിയമങ്ങൾ OCI- ക്കാരെ ആശങ്കയിൽ ആക്കുന്നു.

വിവിധ ഭൂഖണ്ഡങ്ങളിൽ ആയിരിക്കുന്ന OCI- ക്കാരെ സംഘടിപ്പിച്ചു അവരുടെ ആവശ്യങ്ങൾ സർക്കാരിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് OCI – കാർക്ക് വേണ്ടി ഈ ഫോറം രൂപീകരിച്ചിരിക്കുന്നത്.

ഫോറത്തിന്റെ ആദ്യ യോഗം 1 ഓഗസ്റ്റ് , ഞായറാഴ്ച Zoom മീറ്റിങ്ങിൽ നടന്നു. വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ പ്രൊവിൻസുകളിലെ ഭാരവാഹികളും അംഗങ്ങളുമായ ഡേവിസ് തെക്കുംതല (ജർമ്മനി), ജോസഫ് കൈനിക്കര (ജർമ്മനി), അബ്ബാസ് ചേലാട്ട് (ഓസ്ട്രേലിയ), ബാബു വർഗീസ് (ഓസ്ട്രേലിയ), രാജൻ തോമസ് (ഓസ്ട്രേലിയ), ജോൺ ചാക്കോ (അയർലൻഡ്) , വർഗീസ്മീ എബ്രഹാം (യു.എസ.എ) എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു.

തുടർന്നും നിയമ, നികുതി വിദഗ്ദ്ധരെ പങ്കെടുപ്പിച്ചു കൂടുതൽ മീറ്റിംഗുകളും സെമിനാറുകളും നടത്താനാണ് ഫോറം തയാറെടുക്കുന്നത്. അതോടൊപ്പം സമാന സംഘടനകളുമായി ആശയവിനിമയം നടത്താനും തീരുമാനം ആയി.

Share this news

Leave a Reply

%d bloggers like this: