ഒളിംപിക്‌സ് സ്വർണ്ണ ജേതാവ് കെല്ലി ഹാരിങ്‌ടന്റെ വീടിനു സമീപത്തെ പോസ്റ്റ് ബോക്സിന് സ്വർണ്ണ നിറം പൂശി An Post; വ്യത്യസ്തമായ അനുമോദനത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ

വനിതകളുടെ ബോക്‌സിങ്ങില്‍ ഒളിപിക്‌സ് സ്വര്‍ണ്ണം നേടി അയര്‍ലണ്ടിന്റെ അഭിമാനമായ കെല്ലി ഹാരിങ്ടണ് ഐറിഷ് തപാല്‍ വകുപ്പിന്റെ വ്യത്യസ്തമായ ആദരം. കെല്ലി ജനിച്ചുവളര്‍ന്ന പ്രദേശത്തെ പോസ്റ്റ് ബോക്‌സിന് സ്വര്‍ണ്ണനിറം പൂശിയാണ് An Post ഈ മഹാവിജയം ആഘോഷിച്ചത്. വടക്കന്‍ ഡബ്ലിനില്‍ കെല്ലിയുടെ Portland Row കുടുംബവീട് സ്ഥിതി ചെയ്യുന്ന Summerhill പ്രദേശത്തെ പോസ്റ്റ് ബോക്‌സാണ് സുവര്‍ണ്ണച്ചായത്തില്‍ കെല്ലിയുടെ നേട്ടം ഓര്‍മ്മപ്പെടുത്തുന്ന പ്രതീകമായി മാറിയിരിക്കുന്നത്.

‘Portland Row മുതല്‍ Summerhill പോസ്റ്റ് ബോക്‌സ് വരെ ഞങ്ങള്‍ ആഘോഷം വ്യാപിപ്പിക്കുന്നു. ടോക്കിയോയിയെ കെല്ലിക്ക് സ്‌നേഹാശംസകള്‍’ എന്ന് An Post ട്വിറ്ററില്‍ കുറിച്ചു. പോസ്റ്റ് ബോകിസിന് മുളില്‍ ‘Congratulations Kellie. Send celebration. Send triumph. Send love.’ എന്നും എഴുതിച്ചേര്‍ത്തിട്ടുണ്ട്.

An Post-ന്റെ ഈ വ്യത്യസ്തമായ ആശയത്തിനും അനുമോദനത്തിനും വലിയ വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കെല്ലിയുടെ കുടുംബവീടിനു സമീപത്തെ തെരുവിൽ An Post സ്വർണ്ണനിറം പൂശിയ പോസ്റ്റ് ബോക്സ്

ടോക്കിയോ ഒളിംപ്കിസില്‍ വനിതകളുടെ ലൈറ്റ് വെയ്റ്റ് ബോക്‌സിങ് ഫൈനലില്‍ ബ്രസീലിന്റെ ബിയാട്രിസ് ഫെറേരയെ പരാജയപ്പെടുത്തിയാണ് കെല്ലി ഹാരിങ്ടണ്‍ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. രാജ്യത്തിനായി ഒൡപിക് ബോക്‌സിങ് സ്വര്‍ണ്ണം നേടുന്ന മൂന്നാമത്തെ താരവും, രണ്ടാമത്തെ വനിതാ താരവുമാണ് ഡബ്ലിന്‍ സ്വദേശിയായ 31-കാരി കെല്ലി ഹാരിങ്ടണ്‍.

വിജയത്തോടെ നിരവധി സമ്മാനങ്ങളാണ് കെല്ലിയെ തേടിയെത്തുന്നത്. കില്‍ക്കെന്നിയിലെ ഒരു കൃഷിക്കാരനായ John Crowley, ഒരു ചാക്ക് നിറയെ ഉരുളക്കിഴങ്ങാണ് ആദരസൂചകമായി കെല്ലിയുടെ വീട്ടില്‍ എത്തിച്ചത്.

Share this news

Leave a Reply

%d bloggers like this: