വടക്കൻ ആഫ്രിക്കയിൽ ആദ്യമായി മാരകമായ Marburg വൈറസ് കണ്ടെത്തി; ജാഗ്രത പാലിക്കണമെന്ന് WHO

ഇതാദ്യമായി വൈറസ് പരത്തുന്ന ഗുരുതര രോഗമായ Marburg വടക്കന്‍ ആഫ്രിക്കയില്‍ സ്ഥിരീകരിച്ചതായി World Health Organization. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലെ Gueckedou പ്രദേശത്താണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് WHO പ്രസ്താവനയില്‍ വ്യക്തമാക്കി.

വലിയ രീതിയില്‍ മനുഷ്യരില്‍ പരക്കാന്‍ സാധ്യതയുള്ള വൈറസാണ് ഇതെന്നതിനാല്‍ അതീവജാഗ്രത ആവശ്യമാണെന്ന് WHO Regional Director for Africa, Dr Matshidiso Moeti പറഞ്ഞു. രക്തസ്രാവത്തിലേയ്ക്ക് നയിക്കാവുന്ന കടുത്ത പനിയാണ് പ്രധാനരോഗലക്ഷണം. എബോള രോഗം പരത്തുന്ന വൈറസ് കുടുംബത്തില്‍ പെടുന്നതാണ് Marburg-ഉം.

ഗിനിയയില്‍ എബോള രോഗബാധയുടെ രണ്ടാം വരവ് അവസാനിച്ചതായി WHO പ്രഖ്യാപിച്ച് രണ്ട് മാസത്തിനകമാണ് പുതിയ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. എബോള ബാധിച്ച് 12 പേര്‍ ഗിനിയയില്‍ മരിച്ചിരുന്നു.

വടക്കന്‍ ആഫ്രിക്കയിലെ വവ്വാലുകളില്‍ 2018-ല്‍ ശാസ്ത്രജ്ഞര്‍ Marburg വൈറസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതാദ്യമാണ് ഈ പ്രദേശത്തെ മനുഷ്യരില്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ പഴംതീനി വവ്വാലുകളിലാണ് പൊതുവെ ഈ വൈറസ് കാണുന്നത്.

അതേസമയം 1967-ല്‍ ലോകത്താദ്യമായി സ്ഥീകരിച്ച Marburg വൈറസ്, ആഫ്രിക്കയുടെ തെക്ക്, കിഴക്കന്‍ രാജ്യങ്ങള്‍, യൂറോപ്പ് എന്നിവിടങ്ങളിലായി ഇതുവരെ 12 തവണ രോഗബാധയ്ക്ക് കാരണമായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: