അസാധാരണമായി കാറ്റ് വീശിയടിക്കാൻ സാധ്യത; കോർക്കും കെറിയും ഗോൾവേയും അടക്കം അയർലണ്ടിലെ 8 കൗണ്ടികളിൽ യെല്ലോ വിൻഡ് വാണിങ്

അയര്‍ലണ്ടിലെ എട്ട് കൗണ്ടികളില്‍ യെല്ലോ വിന്‍ഡ് വാണിങ് നല്‍കി Met Eireann. Cork, Kerry, Clare, Donegal, Leitrim, Galway, Mayo, Sligo എന്നിവിടങ്ങളിലാണ് കനത്ത കാറ്റുവീശാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Cork-ല്‍ ഇന്ന് (ഓഗസ്റ്റ് 12 വ്യാഴം) രാവിലെ 6 മണിമുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് മുന്നറിയിപ്പ്. Kerry-ല്‍ രാവിലെ 8 മുതല്‍ രാവിലെ 11 മണി വരെയും. മറ്റ് കണ്ടികളില്‍ രാവിലെ 6 മണിമുതല്‍ വൈകിട്ട് 3 മണിവരെ മുന്നറിയിപ്പ് നിലവിലുണ്ട്.

അസാധാരണമായി കാറ്റ് വീശുന്നത് അപകടകരമായേക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്. കടലിലും, കായലിലും മറ്റും കുളിക്കാനിറങ്ങുന്നവരും, ബോട്ടില്‍ യാത്ര ചെയ്യുന്നവരും അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതിനാല്‍ കഴിവതും ഇത്തരം യാത്രകള്‍ വേണ്ടെന്ന് വയ്ക്കുക. മണിക്കൂറില്‍ 50 കി.മീ മുതല്‍ 90 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

തീരപ്രദേശങ്ങളില്‍ എക്‌സര്‍സൈസ് ചെയ്യാനും, നടക്കാനും ഇറങ്ങുന്നവരും കരുതിയിരിക്കണം. അത്യാവശ്യഘട്ടങ്ങളില്‍ 999, 112 എന്നീ നമ്പറുകളില്‍ തങ്ങളെ ബന്ധപ്പെടാമെന്ന് ഐറിഷ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: