അയർലണ്ടിന്റെ ഒളിംപിക്‌സ് താരം Jack Woolley-ക്ക് നേരെ ഡബ്ലിനിൽ ആക്രമണം

അയര്‍ലണ്ടിന്റെ ഒളിംപിക്‌സ് താരം Jack Woolley-ക്ക് നേരെ ഡബ്ലിനില്‍ ആക്രമണം. വെള്ളിയാഴ്ച രാത്രി Tallaght-യില്‍ വച്ചാണ് 22-കാരനായ Woolley ആക്രമിക്കപ്പെട്ടത്. ഇത്തവണത്തെ ടോക്കിയോ ഒളിംപിക്‌സില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് തായ്‌ക്വോണ്ടോ മത്സരത്തില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.

താന്‍ ആക്രമിക്കപ്പെട്ട വിവരം ഫോട്ടോകള്‍ സഹിതം ഇന്‍സ്റ്റഗ്രാം വഴിയാണ് Woolley പുറംലോകത്തെ അറിയിച്ചത്. വസ്ത്രമാകെ രക്തത്തില്‍ കുളിച്ച നിലയിലാണ് ഫോട്ടോകള്‍. മുഖത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടുന്ന ഇദ്ദേഹത്തെ ഗാര്‍ഡ സഹായിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.

വെള്ളിയാഴ്ച രാത്രി സുഹൃത്തുമായി പുറത്തുപോയ തന്നെ, River Liffey പ്രദേശത്ത് വച്ച് എട്ടു മുതല്‍ 12 വരെ അംഗങ്ങളുണ്ടായിരുന്ന ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്ന് Woolley ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന മറ്റ് പലരെയും ഇതുപോലെ ആക്രമിക്കുന്നതിനിടെ തനിക്കുനേരെയും ആക്രമണമുണ്ടാകുകയായിരുന്നു. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ചെറുപ്പക്കാരുടെ സംഘമായിരുന്നു ആക്രമണത്തിന് പിന്നിലെന്നും ഇദ്ദേഹം വ്യക്തമാക്കി. അകാരണമായായിരുന്നു സംഘം താനടക്കമുള്ള ആളുകള്‍ക്ക് നേരെ അടിക്കുകയും, ഇടിക്കുകയും ചെയ്തതെന്നും Woolley കൂട്ടിച്ചേര്‍ത്തു.

മുഖത്ത് ഇടിയേറ്റ് സാരമായി പരിക്ക് പറ്റിയ Wolley, James’ Hospital-ല്‍ ചികിത്സ തേടി. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് പലരും ആശുപത്രികളില്‍ ചികിത്സ തേടിയതായും, ഒരാള്‍ മരണപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: