അയർലണ്ടിൽ 12-15 പ്രായക്കാരായ 10,000 കുട്ടികൾ കോവിഡ് വാക്സിൻ സ്വീകരിച്ചു; 48 മണിക്കൂറിനിടെ രജിസ്റ്റർ ചെയ്തത് 75,000 പേർ

അയര്‍ലണ്ടില്‍ വാക്‌സിന്‍ ബുക്കിങ് ആരംഭിച്ച് 48 മണിക്കൂറിനിടെ 12-15 പ്രായക്കാരായ 75,000 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതായി HSE. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവരില്‍ 10,000-ലേറെ പേര്‍ Pfizer അല്ലെങ്കില്‍ Moderna വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികള്‍ ‘പ്രായത്തില്‍ കവിഞ്ഞ പക്വത’ കാണിച്ചതായി HSE തലവന്‍ Peul Reid ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ കുറിച്ചു. അവര്‍ ഏറെ ത്യാഗം സഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചതോടെ രാജ്യത്തുടനീളം പല കേന്ദ്രങ്ങളിലും നീണ്ട വരികള്‍ രൂപപ്പെട്ടിരുന്നു. രക്ഷിതാക്കളുടെ സമ്മതപ്രകാരമായിരുന്നു കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്.

നിലവിലെ കണക്കനുസരിച്ച് അയര്‍ലണ്ടില്‍ പ്രായപൂര്‍ത്തിയായ 80 ശതമാനത്തില്‍ അധികം പേരും പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചു. 90% പേര്‍ ഭാഗികമായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: