1,861 പേർക്ക് കൂടി കോവിഡ്; അയർലണ്ടിൽ ആകെ മരണം 5,074

അയര്‍ലണ്ടില്‍ ഇന്നലെ 1,861 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് 249 പേരാണ് നിലവില്‍ രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 54 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മുന്‍ദിവസം 1,496 കോവിഡ് കേസുകളായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

15 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള കോവിഡ് മരണങ്ങള്‍ 5,074 ആയി.

ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്ചകളായി വര്‍ദ്ധിച്ചുവരികയാണെന്നും, ആരോഗ്യമുന്‍കരുലുകള്‍ കര്‍ശനമാക്കണമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോലഹാന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഐസിയുവില്‍ കഴിയുന്ന 43% ആളുകളും 50-ന് താഴെ പ്രായമുള്ളവരാണെന്നും ഹോലഹാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: