ഗോൾവേയിൽ വാഹനാപകടം; 4 മരണം

ഗോള്‍വേ കൗണ്ടിയിലുണ്ടായ വാഹനനാപകടത്തില്‍ നാല് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് 7.40-ഓടെ Ballinasloe-ലെ Poolboy-ലുള്ള M6-ല്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. നാല് പേരും സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മരിച്ചവരുടെ മൃതദേഹങ്ങള്‍ സമീപത്തെ Portiuncula Hospital-ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടക്കും.

അപകടത്തെത്തുടര്‍ന്ന് M6-ലെ Junction 14, 15 എന്നിവിടങ്ങളിലേയ്ക്കുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. പ്രദേശത്ത് ഫോറന്‍സിക് പരിശോധനയും നടത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: