90 ദിവസം കഴിഞ്ഞാൽ Pfizer, AstraZeneca വാക്സിനുകളുടെ കോവിഡിനെതിരായ പ്രതിരോധശേഷി കുറയും; യു.കെയിലെ പുതിയ പഠനം

Pfizer, AstraZeneca എന്നീ വാക്‌സിനുകളുടെ, കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാനുള്ള ശേഷി, രണ്ടാം ഡോസ് എടുത്ത് 90 ദിവസത്തിനു ശേഷം കുറയുമെന്ന് യു.കെയിലെ University of Oxford പഠനം. നിലവില്‍ Pfizer വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചാല്‍ വൈറസിനെതിരെ 85% ആണ് പ്രതിരോധശേഷി ലഭിക്കുക. AstraZeneca-യ്ക്ക് ഇത് 68% ആണ്. എന്നാല്‍ രണ്ടാം ഡോസ് സ്വീകരിച്ച് 90 ദിവസം കഴിഞ്ഞാല്‍ ഇവയുടെ പ്രതിരോധശേഷി യഥാക്രമം 75%, 61% ആയി കുറയുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

യു.കെയില്‍ 3 മില്യണ്‍ ആളുകളുടെ മൂക്കിലെയും, തൊണ്ടയിലെയും സ്രവങ്ങള്‍ പരിശോധിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. അതേസമയം 90 ദിവസത്തിന് ശേഷം പ്രതിരോധശേഷി വീണ്ടും കുറയുമോ എന്ന കാര്യത്തിലും, അങ്ങനെയെങ്കില്‍ അത് എത്രത്തോളമായിരിക്കുമെന്നതിലും വ്യക്തതയില്ല. 35 വയസിന് മേല്‍ പ്രായമുള്ളവരിലാണ് പ്രധാനമായും പ്രതിരോധശേഷി ഇത്തരത്തില്‍ കുറയുന്നതായി കണ്ടെത്തിയിരിക്കുന്നതെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കി.

അതേസമയം വാക്‌സിന്‍ സ്വീകരിക്കേണ്ട എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ലെന്നും, ഒരുപക്ഷേ ബൂസ്റ്റര്‍ ഷോട്ടുകള്‍ വേണ്ടിവന്നേക്കാമെന്നും ഗവേഷകര്‍ പറയുന്നു. Pfizer, AstraZeneca എന്നിവ ഡെല്‍റ്റ വകഭേദത്തിനെതിരെ മികച്ച പ്രതിരോധം നല്‍കുന്നവയാണെന്നും അവര്‍ വ്യക്തമാക്കി. എന്നിരുന്നാലും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരും പുറത്ത് പോകുമ്പോള്‍ മാസ്‌ക് ധരിക്കുക അടക്കമുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതാണ് നല്ലത്.

Britain’s Office of National Statistitc, Department for Health and Social Care എന്നിവയും പഠനത്തില്‍ പങ്കാളികളായിരുന്നു.

Share this news

Leave a Reply

%d bloggers like this: