ക്രാന്തിയുടെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി

ഓഗസ്റ്റ്  13 ന് ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സമ്മേളനം ഓൺലൈൻ ആയി  നടത്തി ക്രാന്തിയുടെ യൂണിറ്റ് സമ്മേളങ്ങൾക്ക്  തുടക്കമമായി.

സമ്മേളത്തിൻ്റെ ഉത്ഘാടനം ക്രാന്തി പ്രസിൻഡ്  സഖാവ്. ഷിനിത്ത്.  എ. കെ. നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി അഭിലാഷ് തോമസ് , ജീവൻ മാടപ്പാട്ട് , അജയ് ഷാജി  വർഗീസ് ജോയ്,  പ്രീതി മനോജ് എന്നിവർ  അഭിവാദ്യം ചെയ്തു.യൂണിറ്റ് അംഗം നിതിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സഖാവ് ജീവൻ സ്വാഗതവും  അജയ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
യൂണിറ്റ്  സെക്രട്ടറി   ജോൺ ചാക്കോ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പൊതുചർച്ചയ്ക്ക് ശേഷം  സെക്രട്ടറിയുടെ   മറുപടിയോടെ റിപ്പോർട്ട് അംഗീകരിച്ചു.

 പുതിയ കമ്മിറ്റി രൂപീകരണത്തിന് സെക്രട്ടറി ജോൺ ചാക്കോ  അവതരിപ്പിച്ച പാനൽ സമ്മേളനം ഐക്യകണ്ഠേന അംഗീകരിച്ചു, പുതിയ കമ്മിറ്റി അദ്യ മീറ്റിംഗ് കൂടി സഖാവ് ജിഷ്ണു ഹരികുമാരിനെ  സെക്രട്ടറി ആയും,  സഖാവ്   ജീവനെ ജോയിൻ സെക്രട്ടറിയായും, നിതിൻ ജോസഫ്നെ ട്രഷറായും തിരഞ്ഞെടുത്തു.

പൊതുയോഗത്തിനു പ്രതിനിധികളെ നിശ്ചയിച്ചു പുതിയ സെക്രട്ടറിയുടെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.

Share this news

Leave a Reply

%d bloggers like this: