അയർലണ്ടിൽ ഈയാഴ്ച ആകാശം തെളിയും; 27 ഡിഗ്രി വരെ താപനില ഉയരും

ഒരാഴ്ചയോളം നീണ്ട മൂടിക്കെട്ടിയ കാലാവസ്ഥയ്ക്ക് ശേഷം അയര്‍ലണ്ടില്‍ ഈയാഴ്ച ആകാശം തെളിയുമെന്ന് Met Eireann. കഴിഞ്ഞയാഴ്ചയുണ്ടായ മഴയും, വെള്ളപ്പൊക്കവും രാജ്യത്തെ നിരവധി പ്രദേശങ്ങളിലെ ജീവിതത്തെ ബാധിച്ചിരുന്നു.

ഈയാഴ്ച പൊതുവെ രാജ്യമെമ്പാടും വെയില്‍ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അതേസമയം ചിലയിടങ്ങളില്‍ രാത്രി ഫോഗ് രൂപപ്പെടാന്‍ സാധ്യതയുണ്ട്.

ഇന്ന് (ചൊവ്വാഴ്ച) പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കും. അതേസയമം കിഴക്കന്‍ തീരങ്ങളില്‍ മേഘങ്ങള്‍ മറ തീര്‍ത്തേക്കാം. പരമാവധി താപനില 20-25 ഡിഗ്രി സെല്‍ഷ്യസ് വരെയാകും. രാജ്യത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലാകും ചൂട് കൂടുതലായി അനുഭവപ്പെടുക. രാത്രിയില്‍ താപനില 14 ഡിഗ്രി വരെ താഴും.

നാളെയും പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും. ചിലയിടങ്ങളില്‍ മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ പ്രദേശങ്ങളില്‍ മേഘം മൂടാന്‍ സാധ്യതയുണ്ട്. 26 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും പരമാവധി താപനില.

വ്യാഴം, വെള്ളി ദിവസങ്ങളിലും വെയില്‍ ലഭിക്കും. വ്യാഴാഴ്ച 27 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.

Share this news

Leave a Reply

%d bloggers like this: