ഐറിഷ് വിമാനക്കമ്പനിയായ Ryanair വടക്കൻ അയർലണ്ടിലെ സർവീസുകൾ നിർത്തലാക്കാനൊരുങ്ങുന്നു

ഐറിഷ് വിമാനക്കമ്പനിയായ Ryanair, വടക്കന്‍ അയര്‍ലണ്ടിലെ രണ്ട് എയര്‍പോര്‍ട്ടുകളിലെ സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഈ വരുന്ന ഒക്ടോബറോടെ വടക്കന്‍ അയര്‍ലണ്ടിലെ Belfast International Airport, Belfast City Airport എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ തങ്ങള്‍ നിര്‍ത്തലാക്കുമെന്ന് കമ്പനി ഇന്നലെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഈ രണ്ട് എയര്‍പോര്‍ട്ടുകളും പാസഞ്ചര്‍ ഡ്യൂട്ടിയില്‍ ഇളവ് നല്‍കിന്നില്ലെന്നും, കോവിഡ്-19 റിക്കവറി ഇന്‍സന്റീവ്‌സ് നല്‍കുന്നില്ലെന്നുമാണ് Ryanair നടപടിക്ക് കാരണമായി പറയുന്നത്. നവംബര്‍ മുതല്‍ ആരംഭിക്കുന്ന മഞ്ഞുകാലത്ത്, യു.കെയിലെയും, യൂറോപ്പിലെയും ചെലവ് കുറഞ്ഞ മറ്റ് എയര്‍പോര്‍ട്ടുകള്‍ ആസ്ഥാനമാക്കിയാകും തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും Ryanair അറിയിച്ചു.

അതേസമയം Ryanair-ന്റെ തീരുമാനം നിരാശാജനകമാണെന്ന് Belfast International Airport, Belfast City Airport എന്നിവയുടെ വക്താവ് പ്രതികരിച്ചു. എന്നാല്‍ ഇത് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും, Ryanair ഉണ്ടാക്കുന്ന വിടവ് നികത്താനായി മറ്റ് വിമാനക്കമ്പനികളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെല്‍ഫാസ്റ്റിലെ രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നുമായി ഇറ്റലി, പോര്‍ച്ചുഗല്‍, പോളണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളിലേയ്ക്കാണ് Ryanair സര്‍വീസ് നടത്തിവരുന്നത്.

Share this news

Leave a Reply

%d bloggers like this: