പൊതുഗതാത സംവിധാനങ്ങളിൽ അടുത്തയാഴ്ചയോടെ 100% കപ്പാസിറ്റി അനുവദിക്കും; മന്ത്രി

അയര്‍ലണ്ടിലെ ബസ്സുകള്‍, ട്രാമുകള്‍, ട്രെയിനുകള്‍ തുടങ്ങിയ എല്ലാ പൊതഗതാഗത സംവിധാനങ്ങളിലും അടുത്തയാഴ്ചയോടെ 100% യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് ഗതാഗതമന്ത്രി Eamon Ryan. നിലവിലെ നിയന്ത്രണമായ 75% എടുത്തുമാറ്റാനുള്ള പദ്ധതി ചൊവ്വാഴ്ചയോടെ മന്ത്രിസഭയില്‍ അവവതരിപ്പിക്കുമെന്നും, തൊട്ടടുത്ത ദിവസം (സെപ്റ്റംബര്‍ 1 ബുധനാഴ്ച) മുതല്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദ്ദേശവും ഇക്കാര്യത്തില്‍ പരിഗണിക്കും.

അടുത്ത മാസത്തോടെ രാജ്യത്തെ സ്‌കൂളുകളുടെയും, ഓഫീസുകളുടെയും പ്രവര്‍ത്തനം ഘട്ടം ഘട്ടമായി പുനഃരാരംഭിക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് പൊതുഗതാഗതസംവിധാനം പൂര്‍ണ്ണമായും കാര്യക്ഷമമാക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഇതോടെ Dublin Bus, Luas, Bus Eireann, Irish Rail എന്നിവയിലെല്ലാം പഴയെ പോലെ യാത്രക്കാര്‍ക്ക് പ്രവേശിക്കാം. കഴിഞ്ഞ വര്‍ഷത്തെ രണ്ട് ലെവല്‍ 5 ലോക് ഡൗണ്‍ കാലങ്ങളില്‍ 25% മാത്രം യാത്രക്കാരെയായിരുന്നു അനുവദിച്ചിരുന്നത്.

നേരത്തെ ഓഗസ്റ്റ് 5 മുതല്‍ 100% യാത്രക്കാരെ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ നീട്ടിവയ്ക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: