ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം ഡെന്മാർക്കിലെ കോപ്പൻഹേഗൻ; ഡൽഹിയും, മുംബൈയും പട്ടികയിൽ; ഡബ്ലിന് എത്രാം സ്ഥാനം?

ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന ഖ്യാതി ഇനിമുതല്‍ ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗന്. വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കി Economist Intelligence Unit (EIU) നടത്തിയ വിശദമായ സര്‍വേയിലാണ് കഴിഞ്ഞ തവണ ഒന്നാം സ്ഥാനക്കാരായിരുന്ന ടോക്കിയോയെ പിന്തള്ളി കോപ്പന്‍ഹേഗന്‍ ഇത്തവണ മുമ്പിലെത്തിയത്.

ഓരോ വര്‍ഷവും ലോകത്തെ സുരക്ഷിതമായ നഗരങ്ങള്‍ ഏതെന്ന് കണ്ടെത്താനായി EIU സര്‍വേ നടത്താറുണ്ട്. ഇത് നാലാം തവണയാണ് EUI പട്ടിക പുറത്തിറക്കുന്നത്. സന്തുലിതാവസ്ഥ, കാലാവസ്ഥ എന്നിങ്ങനെ പലഘടകങ്ങളും പരിഗണിച്ചാണ് പോയിന്റുകള്‍ നിശ്ചയിക്കുന്നത്.

60 നഗരങ്ങളെയാണ് ഇത്തവണ പട്ടികയിലേയ്ക്ക് പരിഗണിച്ചത്. ഓരോ നഗരത്തിലെയും 76 ഘടകങ്ങളെ വിശകലനം ചെയ്തതില്‍ നിന്നും 100-ല്‍ 82.4 പോയിന്റോടെ കോപ്പന്‍ഹേഗന്‍ ഒന്നാമതെത്തി. 82.2 പോയിന്റുമായി കാനഡയിലെ ടൊറന്റോയാണ് രണ്ടാം സ്ഥാനത്ത്. സിഗപ്പൂര്‍ 80.7 പോയിന്റുമായി മൂന്നാം സ്ഥാനവും, ഓസ്‌ട്രേലിയയിലെ സിഡ്‌നി 80.1 പോയിന്റോടെ നാലാം സ്ഥാനവും, 80.0 പോയിന്റുമായി ജപ്പാനിലെ ടോക്കിയോ അഞ്ചാം സ്ഥാനവും നേടി.

അതേസമയം 56.1 പോയിന്റ് നേടിയ ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹി 48-ാം സ്ഥാനത്തുണ്ട്. 50-ാം സ്ഥാനത്ത് ഇന്ത്യയുടെ വാണിജ്യതലസ്ഥനമായ മുംബൈയാണ് (54.4 പോയിന്റ്).

അയര്‍ലണ്ടിലെ പ്രധാനനഗരമായ ഡബ്ലിന് പട്ടികയില്‍ ഇടം നേടാനായില്ല. ഈയടുത്ത കാലത്തായി ഇവിടെ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളാണ് ഇതിന് വലിയൊരു കാരണമെന്ന് കരുതുന്നു.

Share this news

Leave a Reply

%d bloggers like this: