ജൂലൈയിൽ അയർലണ്ടിൽ അനുവദിച്ചത് 1.3 ബില്യൺ യൂറോയുടെ മോർട്ട്ഗേജ്; ഇതുവരെയുള്ളതിൽ റെക്കോർഡ്

അയര്‍ലണ്ടില്‍ ജൂലൈ മാസം 1.3 ബില്യണ്‍ യൂറോയുടെ മോര്‍ട്ട്‌ഗേജ് അനുവദിച്ചതായി Banking and Payments Federation Ireland (BPFI). ഇതില്‍ 55 ശതമാനവും ലഭിച്ചത് ആദ്യമായി വീട് വാങ്ങുന്നവര്‍ക്കാണ്. 2,766 മോര്‍ട്ട്‌ഗേജുകളാണ് ഈയിനത്തില്‍ അനുവദിച്ചത്.

1,272 mover purchasers (25.3%) മോര്‍ട്ട്‌ഗേജുകളും കഴിഞ്ഞ മാസം അനുവദിച്ചതായി BPFI അറിയിച്ചു.

അതേസമയം ജൂണില്‍ അനുവദിച്ച മോര്‍ട്ട്‌ഗേജുകളുടെ എണ്ണത്തെക്കാള്‍ 3.3% കുറവാണ് ജൂലൈയിലെ ആകെ മോര്‍ട്ട്‌ഗേജുകളുടെ എണ്ണം. അതേസമയം 2020 ജൂലൈയെ അപേക്ഷിച്ച് 48.2% അധികവുമാണിത്. പക്ഷേ മൂല്യം കണക്കാക്കുമ്പോള്‍ ജൂണിനെ അപേക്ഷിച്ച് 0.6% വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നും, 2011 മുതലുള്ള തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഇതാദ്യമായാണ് ഒരു മാസം ഇത്രയും തുക മോര്‍ട്ട്‌ഗേജ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും BPFI വ്യക്തമാക്കി.

2020 ജൂലൈ മുതല്‍ 2021 ജൂലൈ വരെയുള്ള 12 മാസത്തിനിടെ 13.2 ബില്യണ്‍ യൂറോ മൂല്യമുള്ള 53,511 മോര്‍ട്ട്‌ഗേജുകളാണ് രാജ്യത്താകമാനം അനുവദിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കാരണം ചെലവ് കുറഞ്ഞതോടെ ആളുകളുടെ സമ്പാദ്യം വര്‍ദ്ധിച്ചതായും, ഇത് വീടുകള്‍ വാങ്ങാന്‍ കൂടുതലായി ജനങ്ങളെ പ്രേരിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. പക്ഷേ ലഭ്യതക്കുറവ് ഭവനവില വര്‍ദ്ധിക്കാന്‍ കാരണമാകുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: