മലയാളി സമൂഹത്തിന് വീണ്ടും അഭിമാനം; അയർലണ്ടിലെ പുതിയ പീസ് കമ്മീഷണറായി മനോജ്‌ മെഴുവേലി

അയര്‍ലണ്ടിലെ പുതിയ പീസ് കമ്മീഷണറായി മനോജ് മെഴുവേലിയെ നിയമിച്ചു.

നിലവില്‍ മലയാളം-കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റായ മനോജ്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Tallaght-യില്‍ താമാസിക്കുന്ന അദ്ദേഹം 20 വര്‍ഷം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് കുടിയേറിയത്. St Andrew’s College കോളജിലെ ഐടി വിഭാഗം തലവനായി ജോലി ചെയ്തുവരികയാണ്.

ഭാര്യ: ജെന്നി മനോജ് (Tallaght University Hospital).
മക്കള്‍: അലീന മനോജ്, അലീഷ മനോജ്.

രാജ്യത്തെ വിവിധ വകുപ്പുകള്‍ക്കായി രേഖകള്‍ സാക്ഷ്യപ്പെടുത്തുക, സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് ഒപ്പു വയ്ക്കുക, ഓര്‍ഡറുകള്‍ ഒപ്പിടുക തുടങ്ങി ഗാര്‍ഡയ്ക്കുള്ള സെര്‍ച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള അധികാരം വരെ പീസ് കമ്മീഷണര്‍ക്ക് ഉണ്ട്.

ഏതാനും ദിവസം മുമ്പ് മലയാളിയായ ജിനിഷ് രാജനെ വിക്ക്‌ലോ, കില്‍ഡെയര്‍, മീത്ത് എന്നിവിടങ്ങളില്‍ ചുമതലയുള്ള പീസ് കമ്മിഷണറായി നിയമിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: