ഐറിഷ് നിരത്തിലൂടെ പാഞ്ഞുപോകുന്ന ഓട്ടോറിക്ഷ! തമാശയല്ല, വീഡിയോ കാണാം

ഇന്ത്യന്‍ നിരത്തുകളിലെ പ്രിയ വാഹനമാണ് ഓട്ടോറിക്ഷ. പണ്ടുകാലം മുതലേ അത്യാവശ്യ യാത്രയ്ക്ക് സാധാരണക്കാര്‍ ആശ്രയിക്കുന്ന വാഹനവും ഓട്ടോ തന്നെ. എന്നാല്‍ അത്തരമൊരു ഓട്ടോ അയര്‍ലന്‍ഡിലെ റോഡിലൂടെ പാഞ്ഞുപോകുന്നത് കണ്ടിട്ടുണ്ടോ? തമാശയല്ല, അയര്‍ലന്‍ഡ് മലയാളിയായ ജിജോ ജോയ് ആണ് ഐറിഷ് നിരത്തിലൂടെ യാത്ര ചെയ്യുന്ന ഓട്ടോയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. നിമിഷങ്ങള്‍ക്കകം വീഡിയോ ഹിറ്റാവുകയും ചെയ്തു.

ഓട്ടോറിക്ഷയോട് കമ്പം തോന്നിയ ഐറിഷുകാരില്‍ ആരോ ആണ് ഓട്ടോ ഉടമ എന്നാണ് കരുതുന്നത്. എന്തായാലും ഇന്ത്യയുടെ സ്വന്തം ഓട്ടോ പാരമ്പര്യം കടല്‍ കടന്ന് അയര്‍ലന്‍ഡിലുമെത്തിയതിന്റെ അഭിമാനം കൂടിയാണ് ഈ കാഴ്ച. വീഡിയോ ചുവടെ:

Share this news

Leave a Reply

%d bloggers like this: