ഗാർഹിക പീഢനം ഇനി നിശ്ശബ്ദം സഹിക്കേണ്ടതില്ല; സഹായത്തിനായി ഈ സൗജന്യ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കൂ

അയര്‍ലന്‍ഡില്‍ ഗാര്‍ഹികപീഢനം അനുഭവിക്കുന്നവരെ സഹായിക്കാനായി 24 മണിക്കൂര്‍ ഹെല്‍പ്പ്‌ലൈന്‍ സംവിധാനം. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷാമത്തിനായി ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന Aoibhnesa എന്ന ചാരിറ്റി സംഘടനയാണ് ഹെല്‍പ്പ്‌ലൈനിന് പുറകില്‍. ഡബ്ലിന്‍ മേയര്‍ Alison Gilliland ഹെല്‍പ്പ്‌ലൈന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.

ഗാര്‍ഹിക പീഢനങ്ങളോ, മറ്റ് പ്രശ്‌നങ്ങളോ അനുഭവിക്കുന്നവര്‍ക്ക് 1800 767 767 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ഇനിമുതല്‍ ബന്ധപ്പെടാം. തീര്‍ത്തും ടോള്‍ ഫ്രീ ആണ് സേവനം. രാജ്യത്ത് എവിടെയുള്ളവര്‍ക്കും നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ഗാര്‍ഹികപീഢനമനുഭവിക്കുന്നരുടെ എണ്ണം 2020-ല്‍ 10% വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു സംവിധാനത്തിന്റെ ആവശ്യകത അത്രകണ്ട് വര്‍ദ്ധിച്ചതായി സംഘടന പറയുന്നു. കഴിഞ്ഞ വര്‍ഷം Aoibhnesa-യുടെ സഹായം തേടിയ 281 കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അടിയന്തര താമസസൗകര്യം ഏര്‍പ്പാട് ചെയ്യേണ്ടി വന്നതായും സംഘടന പറയുന്നു.

ചാരിറ്റിയുടെ സേവനം ആവശ്യപ്പെട്ട 1,111 പേരില്‍ 67% പേര്‍ ശാരീരിക പീഢനങ്ങളും, 85% പേര്‍ മാനസിക പീഢനങ്ങളും അനുഭവിച്ചവരാണ്. 21% പേര്‍ ശരീരത്തില്‍ മുറിവുകളുമായാണ് എത്തിയത്.

ഏത് തരത്തിലുള്ള ചൂഷണം നേരിട്ടാലും ഇരകള്‍ക്ക് സംഘടനയുടെ 1800 767 767 ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ഏത് സമയത്തും ബന്ധപ്പെടാവുന്നതാണ്. ചൂഷണങ്ങളും പീഢനങ്ങളും നിശ്ശബ്ദം സഹിക്കേണ്ടവയല്ല, തക്ക സമയത്ത് സഹായം തേടി തടയേണ്ടവയാണ്.

Share this news

Leave a Reply

%d bloggers like this: