പൗരാവകാശ നേതാവും SDLP സഹസ്ഥാപകനുമായ ഓസ്റ്റിൻ ക്യൂറി അന്തരിച്ചു.

ഡബ്ലിൻ : മുൻ ഫിന ഗെയ്ൽ മന്ത്രിയും പൗരാവകാശ നേതാവും SDLP സഹസ്ഥാപകനുമായ ഓസ്റ്റിൻ ക്യൂറി (82) അന്തരിച്ചു.1970-ൽ ആരംഭിച്ച സോഷ്യൽ ഡെമോക്രാറ്റിക് ആൻഡ് ലേബർ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന അവസാനത്തെ സ്ഥാപക നേതാവായിരുന്നു ക്യൂറി.

2001 വരെ ഏറ്റവും പ്രചാരമുള്ള ഐറിഷ് നാഷണലിസ്റ്റ് പാർട്ടിയായ SDLP, ഐറിഷ് പുനരേകീകരണത്തിന് ശക്തമായി നിലകൊണ്ടിരുന്നു.പതിറ്റാണ്ടുകളായി വടക്കൻ അയർലണ്ടിനെ ബാധിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി വന്ന 1998-ലെ ദുഃഖവെള്ളി ഉടമ്പടിയിലേക്ക് നയിച്ച 1990-കളിലെ ചർച്ചകളിൽ ഓസ്റ്റിൻ ക്യൂറി പ്രധാന പങ്കുവഹിച്ചിരുന്നു.

1974-ൽ ക്യൂറി SDLP ചീഫ് വിപ്പ് സ്ഥാനവും നോർത്തേൺ അയർലൻഡ് എക്‌സിക്യൂട്ടീവിൽ ഹൗസിംഗ്, ലോക്കൽ ഗവൺമെന്റ്, പ്ലാനിംഗ് മന്ത്രിയായും സേവനമനുഷ്ഠിച്ചു.എന്നാൽ 1989-ൽ അദ്ദേഹം റിപ്പബ്ലിക് ഓഫ് അയർലൻഡിലേക്ക് മാറുകയും ഡബ്ലിൻ വെസ്റ്റിന്റെ TD (MP) ആയിത്തീരുകയും ചെയ്‌തു,1994 മുതൽ 1997 വരെയുള്ള കാലയളവിൽ റെയിൻബോ സഖ്യത്തിത്തിന്റെ ഭാഗമായിരുന്ന ഇദ്ദേഹം വിദ്യാഭ്യാസം, നീതിന്യായം, ആരോഗ്യം എന്നീ വകുപ്പുകളിൽ മന്ത്രിയായി സേവനമനുഷ്ഠിച്ചു.

“ജോൺ ഹ്യൂം, ജെറി ഫിറ്റ് എന്നിവരോടൊപ്പം SDLP യുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഓസ്റ്റിൻ ആ കാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ പ്രമുഖനായിരുന്നു.പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഓസ്റ്റിൻ ക്യൂറിയുടെ മരണവാർത്തയിൽ അനുശോചനം രേഖപ്പെടുത്തുകയും ക്യൂറിയെ “പീസ് മേക്കർ ” എന്ന് വിശേഷിപ്പിച്ചു കൊണ്ട് അദ്ദേഹംട്വിറ്ററിൽ കുറിപ്പെഴുതുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: