കൗമാരക്കാരായ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയും, ലൈംഗിക അതിക്രമം നടത്തുകയും ചെയ്തയാൾക്ക് ജയിൽ ശിക്ഷ

ഡബ്ലിൻ: പാർക്കിൽ വെച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കന് ജയിൽ ശിക്ഷ.
അഹമ്മദ് യാഗൂബ് (57) എന്നയാൾ പാർക്കിൽ വെച്ച് പെൺകുട്ടികളെ കടന്നു പിടിക്കുകയും കൗമാരക്കാരായ ചെറിയ പെൺകുട്ടികളുടെ മുന്നിൽ സ്വയംഭോഗം ചെയ്യുകയുമുൾപ്പെടെ കഴിഞ്ഞ വർഷം നടന്ന അഞ്ച് വ്യത്യസ്ത സംഭവങ്ങളാണ് കേസിനാസ്പദമായത്.

ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ ഹാജരാക്കിയ പ്രതി രണ്ടാഴ്ചയ്ക്കിടെ രണ്ട് ലൈംഗികാതിക്രമം, രണ്ട് നഗ്നതാപ്രദർശനം എന്നിവ ചെയ്തതായി കുറ്റസമ്മതം നടത്തി. ഇയാളുടെ ചെയ്തികൾക്ക് ഇരയാവർ പലരും വിഷാദം അനുഭവിക്കുകയും കൂടുതൽ ഭയവും ഉത്കണ്ഠയും നിറഞ്ഞ ദിവസങ്ങളിലൂടെ കടന്നുപോയതായും ജഡ്ജ് നിരീക്ഷിച്ചു. ഇരകൾക്ക് ഗുരുതരമായ മാനസികസംഘർഷം സൃഷ്ടിക്കാൻ ഇത്തരം പ്രവർത്തികൾക്ക് സാധിക്കുമെന്നും ജഡ്ജി ഗ്രീലി അഭിപ്രായപ്പെട്ടു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇരകൾക്ക് നീതി ലഭ്യമാക്കാൻ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ അവശ്യമുയർന്നിരുന്നു.എന്നാൽ പ്രതിക്ക് ബൈപോളാർ ഡിസോർഡർ, ഡിപ്രഷൻ എന്നിവയുണ്ടെന്ന് രേഖാമൂലം വ്യക്തമാക്കിയതിനാലും മുൻ കാലങ്ങളിൽ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പങ്കിലെന്നതും പരിഗണിച്ച് കോടതി പ്രതിക്ക് കുറഞ്ഞ ശിക്ഷ നൽകുകയായിരുന്നു. കോടതി വിധി പ്രകാരം മൂന്ന് വർഷത്തിൽ താഴെ മാത്രമാണ് ജയിൽ ശിക്ഷ.

യാഗൂബിന്റെ കുടുംബത്തിൽ മാനസിക രോഗത്തിന്റെ ചരിത്രമുണ്ടെന്നും അദ്ദേഹത്തിന്റെ മനഃശാസ്ത്ര റിപ്പോർട്ട് ബുദ്ധിമുട്ടുള്ള ബാല്യകാലമാണ് സൂചിപ്പിക്കുന്നതെന്നും അദ്ധേഹത്തിന്റെ വക്കീൽ കോടതിക്ക് മുൻപാകെ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: