അയർലണ്ടിലെ പൗരത്വ വിതരണ ചടങ്ങ് മാറ്റിവച്ചു

കില്ലാര്‍നിയിലെ INEC-യില്‍ ഡിസംബര്‍ 13-ന് നടക്കാനിരുന്ന പൗരത്വദാന ചടങ്ങ് മാറ്റിവച്ചതായി അധികൃതര്‍. പുതുതായി ഐറിഷ് പൗരത്വം ലഭിച്ചവരെ സ്വീകരിക്കുന്ന ചടങ്ങാണ് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പോസ്റ്റല്‍ വഴിയുള്ള സ്റ്റാറ്റിയൂട്ടറി ഡിക്ലറേഷന്‍ സംവിധാനത്തിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് gCitizenship Division അധികൃതര്‍ വ്യക്തമാക്കി. ചടങ്ങില്‍ പങ്കെടുക്കേണ്ടിയിരുന്നവരെ ഇത് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ അറിയിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

ചടങ്ങ് സംബന്ധിച്ച് സംശയങ്ങളുള്ളവര്‍ക്ക് citizenshipinfo@justice.ie എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.

Share this news

Leave a Reply

%d bloggers like this: